എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ടോമിന്‍ തച്ചങ്കരി പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി
എഡിറ്റര്‍
Thursday 4th May 2017 4:43pm

 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ച് പണി. ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയായി നിയമിച്ച് കൊണ്ടാണ് പൊലീസ് സേനയില്‍ സര്‍ക്കാര്‍ അഴിച്ച് പണി നടത്തിയിരിക്കുന്നത്. ടി.പി സെന്‍കുമാര്‍ നിയമനം ചര്‍ച്ചയായിരിക്കുന്ന അവസരത്തിലാണ് നിര്‍ണ്ണായക അഴിച്ച് പണികള്‍ നടത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.


Also read ജോയ്‌സ് ജോര്‍ജ്ജ് കയ്യേറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി; ജോയ്‌സിനെതിരെ 8 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പി.ടി തോമസ്


ടോമിന്‍ തച്ചങ്കരിക്ക് പുറമേ അനില്‍കാന്തിനെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചു. ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചപ്പോള്‍ എറണാകുളും റേഞ്ച് ഐ.ജി പി.വി വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല നല്‍കാനും തീരുമാനിച്ചു.

ഷെഫിന്‍ അഹമ്മദിനെ ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജിയായും നിയമിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി തവണയാണ് പൊലീസ് തലപ്പത്ത് അഴിച്ച് പണികള്‍ നടത്തിയിരിക്കുന്നത്.

നേരത്തെ ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

Advertisement