തിരുവനന്തപുരം: കെ കരുണാകരന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി തൃശൂരെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വാഹനവ്യൂഹത്തിലുണ്ടായ സുരക്ഷാവീഴ്ച്ചയെക്കുറിച്ച് അന്വേഷണം തുടങ്ങി.

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങുന്നതിനിടയിലേക്ക് സ്വകാര്യ കാര്‍ പ്രവേശിക്കുകയായിരുന്നു. മറ്റേതെങ്കിലും വാഹനങ്ങള്‍ എത്തുന്നത് തടയാന്‍ പോലീസുകാരെ നിര്‍ത്തിയിരുന്നുവെന്നും സുരക്ഷാവീഴ്ച്ച ഉണ്ടാവരുതായിരുന്നുവെന്നും ഡി ജി പി ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിട്ടുണ്ട്.