Categories

ടാങ്കര്‍ ദുരന്തം: പൊട്ടിത്തെറിക്ക് കാരണം പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തത്

karunagappalli-tanker-accid
തിരുവനന്തപുരം: കരുനാഗപ്പളളിയില്‍ അപകടത്തില്‍പ്പെട്ട ടാങ്കര്‍ തീപിടിക്കാന്‍ ഇടയായത് പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ദുരന്ത നിവാരണ അതോറിററിയുടെ പ്രാഥമിക റിപ്പോര്‍്ട്ടിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോര്‍ട്ട് റവന്യൂമന്ത്രി കെ പി രാജേന്ദ്രന് കൈമാറി.

മറിഞ്ഞ ടാങ്കറില്‍ നിന്ന് വാതകച്ചോര്‍ച്ചയുണ്ടായപ്പോഴാണ് പോലീസ് ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തത്. അപ്പോഴാണ് പൊട്ടിത്തെറിയോടെ ടാങ്കര്‍ കത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. ശാസ്ത്രീയമായ അന്വേഷണത്തിനു ശേഷമെ യഥാര്‍ഥകാരണം കണ്ടെത്താന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് ഫയര്‍, പോലീസ് സേനകളെ ആധുനികവല്‍കരിക്കണമെന്നും ആവശ്യത്തിന് ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഓയില്‍ പോലുളള വന്‍കിട എണ്ണ കമ്പനികള്‍ നടത്തുന്ന എണ്ണ-പാചകവാതക ടാങ്കറുകളുടെ ഗതാഗതത്തിന്റെ ചുമതല അവര്‍ തന്നെ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

തള്ള് മാമന്റേം സെയ്ഫ് കുമ്മന്റേം അമിട്ട് ഷാജീന്റേം പിന്‍ഗാമികളല്ലെ. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ; എം.ബി രാജേഷിന്റെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: എം.ബി രാജേഷ് എം.പിയുടെ പേരില്‍ വ്യാജപോസ്റ്റിട്ട സംഘപരിവാറുകാരെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയയില്‍ സൈബര്‍ സഖാക്കള്‍.ചടങ്ങേതുമായി കൊള്ളട്ടെ, ഫോട്ടോഷോപ്പാക്കി മാറ്റാന്‍ സംഘികളുണ്ടാകുമെന്നും വന്ന് വന്ന് സംഘികള്‍ക്ക് സ്വന്തം മാതാപിതാക്കളെ മനസ്സിലാക്കാനും ഫോട്ടോഷോപ്പ് വേണ്ടി വരുമെന്നുമാണ് ചിലരുടെ പ്രതികരണം.കൊച്ചിയിലെത്തിയ സണ്ണി ലിയോണിന്റെ ചിത്രമായ