എഡിറ്റര്‍
എഡിറ്റര്‍
സന്തോഷ് ട്രോഫി: കേരളം പുറത്ത്
എഡിറ്റര്‍
Sunday 2nd March 2014 8:15pm

santhosh-22

സിലിഗുഡി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് കേരളം പുറത്തായി.

ഫൈനല്‍ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ മഹാരാഷ്ട്രയോട് ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്.

ഇതോടെ മഹാരാഷ്ട്ര സെമിയില്‍ പ്രവേശിച്ചു.

ആദ്യ മത്സരത്തില്‍ മിസോറാമിനോട് പരാജയപ്പെട്ട കേരളം ഉത്തരാഖണ്ഡിനെതിരെ വിജയം നേടിയിരുന്നു.

നേരത്തെ നിലവിലുള്ള ചാമ്പ്യന്‍മാരായ സര്‍വീസസിനെയും ഉത്തരാഖണ്ഡിനെയും മഹാരാഷ്ട്ര പരാജയപ്പെടുത്തിയിരുന്നു,

ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ഇന്ന് മഹാരാഷ്ട്രയ്ക്കതിരെ കേരളത്തിന് വിജയം അനിവാര്യമായിരുന്നു.

Advertisement