Categories

കോടീശ്വരനെ തേടി കേരളം; തിരുവോണം ബമ്പര്‍ മലപ്പുറത്തിന്

 


തിരുവനന്തപുരം: കേരളം കാത്തിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു.
മലപ്പുറത്ത് വിറ്റ AJ 442876 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപക്ക് അര്‍ഹമായത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനതുകയാണിത്.

SU 579088 (WAYANAD), VA 351753 (KOTTAYAM), RN 707904 (KOLLAM), AJ 449186 (KASARGODE), BL 421281 (KOTTAYAM), TH 372690 (MALAPPURAM),
IR 559758 (ERNAKULAM), UV 119728 (PALAKKAD), ON 669995 (KOZHIKKODE), AM 447777 (KANNUR) എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ അമ്പത് ലക്ഷം രൂപക്ക് അര്‍ഹമായത്.


Also Read പൊതുമരാമത്ത് വകുപ്പില്‍ പ്രൊഫഷനലിസമില്ലെന്ന് മന്ത്രി ജി.സുധാകരന്‍


ഇരുനൂറ്റി അമ്പത് രൂപയായിരുന്നു ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ വില. ആദ്യം അച്ചടിച്ച ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റു പോയതിനാല്‍ വീണ്ടും അച്ചടിക്കുകയായിരുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്. ആദ്യം തെരഞ്ഞെടുത്ത ടിക്കറ്റ് അച്ചടിക്കാത്തതാണെന്ന് മനസ്സിലായതോടെ വീണ്ടും നറുക്കെടുത്താണ് ഭാഗ്യശാലിയെ കണ്ടെത്തിയത്.

Tagged with: