തിരുവനന്തപുരം: തിരുവനന്തപുരം പൂങ്കുളത്ത് കന്യാസ്ത്രീയുടെ മൃതദേഹം വാട്ടര്‍ടാങ്കില്‍ കണ്ടെത്തി. ഹോളി സ്പിരിച്വല്‍ കോണ്‍വെന്റിലെ മേരി  ആന്‍സി (45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വാട്ടര്‍ ടാങ്കിന്റെ സ്ലാബ് ഇളക്കിമാറ്റിയ നിലയിലാണുള്ളത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

ഒമ്പത് കന്യാസ്ത്രീകളാണ് ഈ കോണ്‍വെന്റില്‍ താമസിക്കുന്നത്. രാവിലെ സിസ്റ്റര്‍ മേരി ആല്‍സിയയെ മുറിയില്‍ കാണാതെ അന്വേഷിച്ചപ്പോളാണ് കോണ്‍വെന്റിന്റെ സമീപത്ത് നിലത്തുള്ള ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ ഹോളിക്രോസ് എല്‍.പി സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ മേരി ആല്‍സിയ കോട്ടയം മാന്‍വെട്ടം സ്വദേശിനിയാണ്. 21 വര്‍ഷമായി പൂങ്കുളത്തെ കോണ്‍വെന്റിലാണ് താമസം. കോവളം പോലീസ് അന്വേഷണം ആരംഭിച്ചു.