തിരുവനന്തപുരം: ഭരണ നിര്‍വഹണത്തില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് പട്ടികപ്രകാരമാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായ ഗുറാത്തിനെ പിന്തള്ളി കേരളവും തമിഴ്‌നാടും ആദ്യ രണ്ടു സസ്ഥാനങ്ങളില്‍ എത്തിയിരിക്കുന്നത്. പട്ടികയില്‍ കഴിഞ്ഞവര്‍ഷം മൂന്നാമതായിരുന്ന കര്‍ണാടക ഇക്കുറി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


Also read കണ്ണൂര്‍ കൊലപാതകം; സിപി.ഐ.എം പ്രര്‍ത്തകരുടേതെന്ന പേരില്‍ ആഹ്ലാദ പ്രകടന വീഡിയോ പുറത്ത് വിട്ട് കുമ്മനം; ആഘോഷം എവിടെ നടന്നെന്ന് വ്യക്തമാക്കണമെന്ന് ജയരാജന്‍


ഇന്ത്യന്‍ സംസ്ഥാനങ്ങളെ ഭരണമികവിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്ന പട്ടികയാണ് പബ്ലിക് അഫയേഴ്സ് ഇന്‍ഡക്സ് (പി.എച്ച്.ഐ.). അടിസ്ഥാന സൗകര്യങ്ങള്‍, മനുഷ്യവിഭവ വികസനത്തിനുള്ള സഹായം, സാമൂഹ്യസുരക്ഷ, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം, കുറ്റകൃത്യങ്ങള്‍, ക്രമസംവിധാനം, നീതി നിര്‍വഹണം, പരിസ്ഥിതി, സുതാര്യത, സാമ്പത്തിക സുരക്ഷ, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

കേരളവും അയല്‍ സംസ്ഥാനമായ തമിഴ്നാടും പട്ടികയില്‍ മികച്ച നേട്ടമാണ് നേടിയിരിക്കുന്നത്. പഞ്ചാബിനാണ് പട്ടികയില്‍ മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. തെലുങ്കാന, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അഞ്ചും ആറും ഏഴും സ്ഥാനത്തുള്ളത്.


Dont miss ‘മകളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും ഇങ്ങനെ കാണാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിച്ച് പോയി’: പൂണെയില്‍ കൊലചെയ്യപ്പെട്ട രസീല രാജുവിന്റെ അച്ഛന്‍ പറയുന്നു 


പശ്ചിമബംഗാള്‍ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും ആന്ധ്രപ്രദേശ് പത്താം സ്ഥാനവും നേടി. വ്യത്യസ്ത മേഖലകളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്താന്‍ സര്‍ക്കാരിനെ പ്രാപ്തരാക്കിയത്.