തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ പ്രതിഷേധം ആരംഭിച്ചു. ഭക്ഷ്യ സിവില്‍സപ്ലൈസ് മന്ത്രി സഭയില്‍ സംസാരിച്ച് കൊണ്ടിരിക്കവേയാണ് അടിയന്തിര ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തില്‍ ഇറങ്ങിയിരിക്കുന്നത്.


Also read ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹനടന്‍ മഹര്‍ഷ അലി 


കൊച്ചിയില്‍ യുവ നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ നടപടി. സഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചോദ്യോത്തരവേള നിര്‍ത്തിവെച്ച് സ്ര്തീ സുരക്ഷ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി.