Categories

വോ­ട്ടര്‍­പ­ട്ടി­ക­യില്‍ ക്ര­മ­ക്കേട്: പ്ര­തിപ­ക്ഷം ഇ­റ­ങ്ങി­പ്പോയി

തി­രു­വ­ന­ന്ത­പു­രം: ത­ദ്ദേ­ശ­ഭ­ര­ണ­സ്ഥാ­പ­ന­ങ്ങ­ളി­ലേ­ക്കു­ള്ള തി­ര­ഞ്ഞെ­ടു­പ്പി­ന് മു­മ്പാ­യി പ്ര­സി­ദ്ധീ­ക­രി­ച്ച കര­ട് വോ­ട്ടര്‍­പ­ട്ടി­ക­യില്‍ ക്ര­മ­ക്കേ­ടു­ണ്ടെ­ന്ന് ആ­രോ­പി­ച്ച് പ്ര­തിപ­ക്ഷം നി­യ­മ­സ­ഭ­യില്‍ നിന്നും ഇ­റ­ങ്ങി­പ്പോയി. ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട് വി ഡി സ­തീ­ശന്റെ അ­ടി­യ­ന്ത­ര­പ്ര­മേ­യ­ത്തി­ന് അ­നുമ­തി നി­ഷേ­ധി­ച്ച­തില്‍ പ്ര­തി­ഷേ­ധി­ച്ചാ­ണ് പ്ര­തി­പ­ക്ഷം ഇ­റ­ങ്ങി­പ്പോ­യ­ത്.

തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീഷ­നെ നോ­ക്കു­കു­ത്തി­യാ­ക്കി­യാ­ണ് പ­ല ഉ­ദ്യോ­ഗ­സ്ഥ­രും പ്ര­വര്‍­ത്തി­ക്കു­ന്നത്. ത­ദ്ദേ­ശ­ഭ­ര­ണ­സ്ഥാ­പ­ന­ങ്ങ­ളു­ടെ വാര്‍­ഡ് വി­ഭ­ജ­ന­ക്ക­മ്മീ­ഷ­നില്‍ സി പി ഐ എം പോ­ഷ­ക­സം­ഘ­ട­ന­യു­ടെ അം­ഗ­ങ്ങള്‍ മാ­ത്ര­മേ ഉ­ള്ളൂ­വെ­ന്ന് പ്ര­തി­പ­ക്ഷ­നേ­താ­വ് ഉ­മ്മന്‍ ചാ­ണ്ടി ആ­രോ­പിച്ചു. ജൂണ്‍ 30 ന് വാര്‍­ഡ് പു­നര്‍­വി­ഭജ­നം നട­ന്ന് പി­റ്റേ­ന്നുത­ന്നെ കര­ട് വോ­ട്ടര്‍ പട്ടി­ക ത­യ്യാ­റാ­ക്കിയ­ത് എ­ങ്ങി­നേ­യാ­ണെ­ന്ന് മ­ന­സ്സി­ലാ­കു­ന്നി­ല്ലെ­ന്നും ഇ­റ­ങ്ങി­പ്പോ­ക്കി­ന് നേ­തൃത്വം നല്‍കിയ പ്ര­തി­പ­ക്ഷ­നേ­താ­വ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.