എഡിറ്റര്‍
എഡിറ്റര്‍
കേരള നിയമ പരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചു; കമ്മീഷനില്‍ അഡ്വ. എം.കെ ദാമോദരനും അംഗം
എഡിറ്റര്‍
Wednesday 8th March 2017 8:25pm

 

തിരുവനന്തപുരം: കേരള നിയമ പരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജസ്റ്റിസ് കെ.ടി തോമസാണ് കമ്മീഷന്റെ ചെയര്‍മാന്‍.


Also read അച്ഛന്‍ മുഖ്യമന്ത്രിക്കസേരയില്‍ അഞ്ച് മാസം പൂര്‍ത്തിയാക്കിയപ്പോള്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ മകന്റെ ആസ്തി 14.5 കോടിയില്‍ നിന്ന് 330 കോടിയായി 


കേരളത്തില്‍ നിലവിലുള്ള നിയമങ്ങള്‍ പരിശോധിച്ച് കാലോചിതമായ മാറ്റങ്ങള്‍ വരുത്തുക, കാലഹരണപ്പെട്ടവ ഒഴിവാക്കുക, പുതുതായി നിയമങ്ങള്‍ രൂപീകരിക്കേണ്ടതുണ്ടെങ്കില്‍ അത് സംബന്ധിച്ച് പഠനം നടത്തി ശുപാര്‍ശകള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകളെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ. ശശിധരന്‍ നായര്‍ വൈസ് ചെയര്‍മാനുമായ കമ്മീഷനില്‍ ഡോ. എന്‍.കെ. ജയകുമാര്‍, ലിസമ്മ എന്നിവര്‍ക്കൊപ്പം അഡ്വ. എം.കെ. ദാമോദരനും അംഗമാണ്.


Must read കൊട്ടിയൂര്‍ പീഡനം; കന്യാസ്ത്രീകളേയും ക്രിസ്തുരാജ ആശുപത്രിയേയും അക്കമിട്ട് നിരത്തി ന്യായീകരിച്ച് സിന്ധു ജോയി


പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയോടെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നയാളാണ് അഡ്വ. എം.കെ ദാമോദരന്‍. ഇദ്ദേഹത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ വിവിധ കോണുണുകളില്‍ നിന്ന് വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹം പദവി ഏറ്റെടുത്തിരുന്നില്ല.

സര്‍ക്കാറിനെതിരായ കേസുകള്‍ വാദിക്കുന്ന അഡ്വ. എം.കെ ദാമോദരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയോടെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകുന്നതിലെ വൈരുദ്ധ്യമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍
വിജിലന്‍സ് കേസ് നേരിടുന്ന ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരനു വേണ്ടിയും പാറമട ഉടമകള്‍ക്കുവേണ്ടിയും ദാമോദരന്‍ കോടതിയില്‍ ഹാജരായിരുന്നു.

Advertisement