തിരുവനന്തപുരം: ജില്ലയില്‍ ഇന്നു രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ മോട്ടോര്‍ വാഹന പണിമുടക്ക്. ഓട്ടോ, ടാക്‌സി, ട്രക്കര്‍, ടെംപോ, സ്വകാര്യ ബസുകള്‍ എന്നിവയാണ് പണിമുടക്കുന്നത്. സംയുക്ത സമരസമിതി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കു പെട്രോളിന് സബ്‌സിഡി നല്‍കുക, യൂസേഴ്‌സ് ഫീ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം നടത്തുന്നത്. പണിമുടക്കുന്ന തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തും.

എന്നാല്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ ഒരു സംഘടന അറിയിച്ചിട്ടുണ്ട്.