എഡിറ്റര്‍
എഡിറ്റര്‍
ലോകത്തെ ഏററവും മികച്ച ഫാമിലി ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള പുരസ്‌കാരം കേരളത്തിന്
എഡിറ്റര്‍
Sunday 10th November 2013 5:49am

keralatourisam1

ലണ്ടന്‍: ലോകത്തെ ഏററവും മികച്ച ഫാമിലി ടൂറിസ്റ്റ് കേന്ദ്രത്തിനുള്ള പുരസ്‌കാരം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്. ലോകത്തെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കേരളം ഇടം പിടിച്ചിട്ടുണ്ട്.

പ്രമുഖ യാത്രാ വിവരണപുസ്തക പ്രസാധകരായ ലോണ്‍ലി പ്ലാനെറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് കേരളത്തിന്റെ അനുപമ നേട്ടങ്ങള്‍. ന്യൂയോര്‍ക്ക്, ഡെന്‍മാര്‍ക്ക്, പരാഗ്വ, ഇറ്റലി, ഐസ്ലന്റ്, ഹവായ് എന്നിവയ്‌ക്കൊപ്പമാണ് കേരളവും പട്ടികയുടെ മുന്‍നിരയിലിടം പിടിച്ചിരിക്കുന്നത്.

ലണ്ടനില്‍ കഴിഞ്ഞ ആഴ്ച അവസാനിച്ച ലോക ട്രാവല്‍ മാര്‍ട്ടിലാണ് കേരളത്തെ ഏറ്റവും നല്ല ഫാമിലി ടൂറിസ്റ്റ് കേന്ദ്രമായി തിരഞ്ഞെടുത്തത്. ലോക ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത കേരളാ പ്രതിനിധി സംസ്ഥാന ടൂറിസം ഡയറക്ടര്‍ എസ്. ഹരികിഷോര്‍ പുരസ്‌കാരം ഏറ്റ് വാങ്ങി.

പച്ചപ്പുകളും മനോഹരമായ തീരങ്ങളും കായലിലൂടെയുള്ള ബോട്ട് സവാരിയും ആനകള്‍ക്കായുള്ള നിരവധി ദേശീയോദ്ധ്യാനങ്ങളുമുള്ള കേരളം കുടുംബത്തിനോടൊപ്പം വിനോദയാത്ര ചെയ്യാന്‍ പറ്റിയ സ്ഥലമാണെന്ന് പുരസ്‌കരം പ്രഖ്യാപിച്ച് ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നവംബര്‍ നാലിനാരംഭിച്ച വിനോദ വ്യാപാര സംഗമം കഴിഞ്ഞ വ്യാഴാഴ്ചയാണ് അവസാനിച്ചത. ട്രാവല്‍ മാര്‍ട്ടില്‍ ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കിയുള്ള കേരളത്തിന്റെ പവലിയന്‍ ആയിരങ്ങളാണ് സന്ദര്‍ശിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറും മുന്‍ ക്രിക്കറ്റ് താരവുമായ ജോണ്ടി റോഡ്‌സും കേരളാ പവലിയന്‍ സന്ദര്‍ശനത്തിനായി എത്തിയിരുന്നു.

Advertisement