പോം…പോം… / കിരണ്‍ തോമസ്

നാട്ടിലെ ചെറിയ ചായപ്പീടികയില്‍ നിന്ന് സോഷ്യല്‍ കമ്മ്യൂണിറ്റി വെബ്‌സൈറ്റുകളിലേക്ക് ചേക്കേറിയിരിക്കുന്നു നമ്മുടെ ചൂടുള്ള ചര്‍ച്ചകള്‍. ഫേസ് ബുക്ക്, ബസ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ പോസ്റ്റു ചെയ്യപ്പെടുന്ന ചിന്തകളുടെയും അഭിപ്രായങ്ങളുടെയും ചെറിയ തീപ്പൊരികള്‍ വലിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളുമാകുന്നു.

കമ്മ്യൂണിറ്റി വെബ്‌സൈറ്റുകളില്‍ പങ്കുവെക്കപ്പെട്ട അഭിപ്രായങ്ങള്‍ പോം…പോം… എന്ന പംക്തിയിലൂടെ ഡൂള്‍ന്യൂസ് പുനപ്രസിദ്ധീകരിക്കുന്നു.

മാലിന്യ സംസ്‌ക്കരണം എങ്ങനെ ഫലപ്രദമായി നടത്താമെന്ന നിയമസഭ ചര്‍ച്ച അല്പം മുന്‍പ് സമാപിച്ചു. വിഷയത്തിന്റെ ഉത്തരവാദത്വം ഉള്‍ക്കൊണ്ട് ഭരണ പ്രതിപക്ഷാംഗങ്ങള്‍ വളരെ പോസിറ്റീവായ ചര്‍ച്ചയാണ് ഇന്ന് നിയമസഭയില്‍ കണ്ടത് . ചര്‍ച്ചയില്‍ പ്രധാനമായും മറുപടികള്‍ പറഞ്ഞത് കുഞ്ഞാലിക്കുട്ടി ആണെങ്കിലും നിര്‍ണ്ണായക ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞതെല്ലാം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. ഭരണപക്ഷത്തിന്റെ നിലപാടുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രതിപക്ഷം പ്രഖ്യാപിച്ചു. ചര്‍ച്ചയില്‍ വിവിധ നേതാക്കള്‍ പങ്ക് വച്ച കാര്യങ്ങള്‍ ഇങ്ങനെ

ഉമ്മന്‍ ചാണ്ടി :
മാലിന്യ സംസ്‌ക്കരണം പരമാവധി വീട്ടില്‍ തന്നെ ചെയ്യുക എന്ന തരത്തിലുള്ള ബോധവല്‍ക്കരണം നടത്തുക എന്നതാണ് പ്രധാന കാര്യം. 50% കേന്ദ്ര സുചിത്വ മിഷനും 25% പഞ്ചായത്തും നല്‍കുന്ന സാമ്പത്തീക സഹായം മാലിന്യ സംവിധാനങ്ങള്‍ വീടുകളില്‍ ഉണ്ടാക്കന്‍ ലഭ്യമാക്കും. മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള സംവിധാനം പരമാവധി ഉറപ്പുവരുത്തിയിട്ടെ അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ എടുക്കൂ. സര്‍ക്കാര്‍ എല്ലാവരുടെയും നിര്‍ദ്ദേശങ്ങളും സഹായവും പ്രതീക്ഷിക്കുന്നു

കോടിയേരി ബാലകൃഷ്ണന്‍:
സര്‍ക്കാരിന് എല്ലാ സഹായവും പ്രതിപക്ഷം ഉറപ്പുതരുന്നു. മാലിന്യ സംസ്‌ക്കരണത്തിന് പണം നല്‍കിയാല്‍ മാത്രം പോരാ അത് എങ്ങനെ ചെയ്യണം എന്നതിനെ സംബന്ധിച്ച് ക്രിത്യമായ നിര്‍ദ്ദേശവും ബോധവല്‍ക്കരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തണം

വി.ഡി സതീശന്‍: മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളുമായി പഞ്ചായത്തുകളെ പറ്റിക്കാന്‍ ഒരുപാട് കടലാസ് കമ്പനികള്‍ ഇറങ്ങിയിട്ടുണ്ട്.സര്‍ക്കാര്‍ ഇത്തരം കമ്പനികളെ പരിശോധിച്ച് യഥാര്‍ത്ഥമെന്ന് ഉറപ്പുള്ളവയെ ലിസ്റ്റ് ചെയ്യണം. അല്ലാതെ തുടങ്ങി 6 മാസത്തിനുള്ളില്‍ പൂട്ടിപ്പോകുന്ന സ്ഥാപനങ്ങളുടെ ചതിക്കുഴിയില്‍ വീഴാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേ വിട്ടു കൊടുക്കരുത് ( ഇതിന് കുഞ്ഞാലിക്കുട്ടി സതീശന് പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്)

ഷാഫി പറമ്പില്‍ :
മാലിന്യങ്ങള്‍ സോര്‍ട്ട് ചെയ്ത് നല്‍കുന്നതില്‍ സമൂഹത്തിന് പൊതുവെ താല്‍പ്പര്യക്കുറവുണ്ട്. ബയോളജിക്കല്‍ മാലിന്യങ്ങള്‍ പോലും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് സംസ്‌ക്കരണത്തിന് നല്‍കുന്നത്. ഇത് മാലിന്യ സംസ്‌കരണം ബുദ്ധിമുട്ടുള്ളതാക്കുന്നു. ഇതിന് വേണ്ടി ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം

എ.കെ. ബാലന്‍ :
മാലിന്യങ്ങള്‍ സംസ്‌ക്കരിച്ചാല്‍ മാത്രം പോരാ അതിന് ശേഷം ഉണ്ടാകുന്ന വസ്തുക്കള്‍ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉറപ്പുവരുത്തണം

തോമസ് ഐസക്ക് :
മാലിന്യ സംസ്‌ക്കരണത്തിന് വാര്‍ഡ് തലത്തില്‍ നടപ്പിലാക്കുകയും നന്നായി നടത്തുന്ന വാര്‍ഡുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന സമീപനം സ്വീകരിക്കണം ( ഇതിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഗ്രാമ സഭകള്‍ വഴിയാണ് ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉദ്ദ്യേശിക്കുന്നതെന്ന് വ്യക്തമാക്കി. എന്നാല്‍ വാര്‍ഡ് തലത്തില്‍ നടപ്പിലാക്കുന്ന നിര്‍ദ്ദേശം പരിഗണിക്കാമെന്ന് പറഞ്ഞു)

ഹൈബി ഈഡന്‍:
മാലിന്യ സംസ്‌ക്കരണത്തിന് നിലവില്‍ വിജയകരമായ മാതൃക ഇല്ലാത്തതിനാല്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നെ ഒരു വിദഗ്ത സമിതിയെ നിയമിക്കുമോാ വിദഗ്ത സമിതി നിര്‍ദ്ദേശിക്കുന്ന രീതിയില്‍ പദ്ദ്ഹതി നടപ്പിലാക്കുമോ ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി വിദഗ്ത സമിതി ഉണ്ടയൈരുന്നു എന്നും അവരുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട് എന്നും അറിയിച്ചു)

ചന്ദ്രശേഖരന്‍:
ഒരു നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കേന്ദ്രീകൃതമായ രീതിയില്‍ മാലിന്യ സംസ്‌ക്കരണം നടത്തുന്ന രീതി പരിഗണിക്കുമോ ? ( ഇതിന് മറുപടി പറഞ്ഞ കുഞ്ഞാലിക്കുട്ടി അത് ഓരോ സ്ഥലത്തേയും പ്രായോഗിക രീതിയില്‍ ചെയ്യമെന്ന് അറിയിച്ചു)

മാത്യു ടി തോമസും ബെന്നി ബെഹന്നാനും
ഫാറ്റുകളിലും വില്ലാ പ്രോജക്റ്റുകളിലും ഇനി മുതല്‍ മാലിന്യ സംസ്‌ക്കാരണം കര്‍ശനമാക്കണമെന്നും അനുമതി നല്‍കുന്നതിന് മുന്നെ ഇവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു

എ. അസീസും തോമസ് ഉണ്ണിയാടനും
ഈ വിഷയത്തിലെ വിവിധ വസ്തുതകള്‍ ചൂണ്ടിക്കാട്ടി ശക്തമായ നിയമ നിര്‍മ്മാണം നടത്തണമെന്നും അത് ലംഘിക്കുന്നവര്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടു

ചര്‍ച്ച അവസാനിക്കുമ്പോള്‍ നിര്‍ദ്ദേശങ്ങള്‍പ്പറായന്‍ ഒരുപാട് എം.എല്‍.എമാര്‍ കൈ പൊക്കുന്നുണ്ടായിരുന്നു. എന്ന സമയക്കുറവ് കൊണ്ട് മൂലം സ്പിക്കര്‍ ചര്‍ച്ച അവസാനിപ്പിച്ചു. വിഷയം ഇന്ന് ക്യാബിനറ്റ് ചര്‍ച്ച ചെയ്യുമെന്നും ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ മാധ്യമങ്ങളുടെ സഹായം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കിരണ്‍ തോമസ് അനുഭവങ്ങള്‍ പാളിച്ചകള്‍ (http://kiranthompil.blogspot.com/) എന്ന ബ്ലോഗില്‍ Sep 27 ന് പോസ്റ്റ് ചെയ്തത്