തിരുവനന്തപുരം: കൊച്ചി മെട്രോയുടെ സുരക്ഷയ്ക്ക് 138 പൊലീസുകാരെ വിനിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രത്യേക പരിശീലനം നല്‍കിയാകും ഇവരെ വിനിയോഗിക്കുകയെന്നും മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 പൊലീസുകാരുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനമായെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


Also read മാതാപിതാക്കളുടെ അസാന്നിധ്യം; മതം മാറിയ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കി 


ഈ പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കെ.എം.ആര്‍.എല്‍ ആയിരിക്കും വഹിക്കുകെയന്ന നിബന്ധനയിലാണ് പുതിയ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചത്. മെട്രോയ്ക്ക് പുറമെ പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഇതില്‍ 170 ക്ലാര്‍ക്കുമാരുടെ തസ്തികയും 146 സീനിയല്‍ ക്ലാര്‍ക്കുമാരുടെ സസ്തികയായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണം നടപ്പാക്കാനും തീരുമാനം ആയിട്ടുണ്ട് ഇവര്‍ക്ക് പുറമെ കേരള ഔഷധ സസ്യബോര്‍ഡ്, കേരള വനിതാ കമ്മീഷനിലെ ജീവനക്കാര്‍, പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡിലെ അംഗീകൃത ജീവനക്കാര്‍, അനെര്‍ട്ടിലെ ജീവനക്കാര്‍ എന്നിവരുടെ ശമ്പളം പരിഷ്‌ക്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.


Dont miss ഉച്ചയൂണിന് ചിക്കന്‍ ബിരിയാണിയെന്ന് പറഞ്ഞാല്‍ പാകിസ്ഥാനില്‍ പോകാന്‍ പറയുന്ന അവസ്ഥ; രാജ്യത്തെ രാഷ്ട്രീയത്തെക്കുറിച്ച് അര്‍ഷാദ് വാര്‍സി


മന്ത്രി സഭായോഗ തീരുമാനങ്ങള്‍

1. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജുനാരായണ സ്വാമിയെയും കൃഷിവകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് മാറ്റി. ഇരുവര്‍ക്കും പകരം നിയമനം നല്‍കിയിട്ടില്ല.

2. പുതിയ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി ടിക്കാറാം മീണയെ നിയമിക്കാന്‍ തീരുമാനിച്ചു. കാര്‍ഷികോല്പാദന കമ്മീഷണറുടെ ചുമതലയും മീണ വഹിക്കും.

3. പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി.കെ. മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.

4. തെരുവുനായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള പളളികെട്ടിയ പുരയിടത്തില്‍ ജോസ് ക്ലീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചു.

5. ടൂറിസം അഡീഷണല്‍ ഡയറക്ടറും കെ.റ്റി.ഡി.സി. എം.ഡി.യുമായ ഡി. ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. ടൂറിസം ഡയറക്റ്റര്‍ ബാലകിരണിന് കെ.ടി.ഡി.സി.യുടെ അധിക ചുമതല നല്‍കി.

6. കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കുന്നതിനു കെ.ഏ.പി. ബറ്റാലിയനില്‍നിന്നും 138 പൊലീസുകാരെ പരിശീലനം നല്‍കി വിന്യസിക്കാന്‍ തീരുമാനിച്ചു. കൂടാതെ മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 പൊലീസുകാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കെ.എം.ആര്‍.എല്‍ വഹിക്കണമെന്ന നിബന്ധനയിലാണ് ഈ തീരുമാനം.

7. പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 170 പേര്‍ ക്ലാര്‍ക്കുമാരും 146 പേര്‍ സീനിയല്‍ ക്ലാര്‍ക്കുമാരും ആയിരിക്കും.


You must read this ‘ഉദ്യോഗസ്ഥന്റെ ചതി ക്യാമറ കണ്ണില്‍’; ബേക്കറിയില്‍ മോശം ഭക്ഷണം എന്നു വരുത്തി തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ ശ്രമം ക്യാമറയില്‍ 


8. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്കും ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

9. കേരള ഔഷധ സസ്യബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്‌കരിക്കും.

10. കേരള വനിതാ കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനുളള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു.

11. പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡിലെ അംഗീകൃത ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

12. അനെര്‍ട് ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.