Categories

മന്ത്രിമാര്‍ക്ക് കാറ് വാങ്ങിയത് 2 കോടി 33 ലക്ഷം രൂപക്ക്

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് കാറുകള്‍ വാങ്ങുന്നതിന് ഈ സര്‍ക്കാര്‍ ഇതുവരെ 2,33,54,703 രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയും മറ്റ് നാലു മന്ത്രിമാരും ഒഴികെ മറ്റെല്ലാവരും ആഡംബര കാറുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം രേഖാമൂലം അറിയിച്ചു.

മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ എം വിജയകുമാര്‍ , പി.കെ ഗുരുദാസന്‍ , എസ് ശര്‍മ്മ, ജി.സുധാകരന്‍ എന്നിവര്‍ മാത്രമാണ് അംബാസഡര്‍ കാറുകള്‍ ഉപയോഗിക്കുന്നത്.രണ്ടു മന്ത്രിമാര്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും കാര്‍ നല്‍കിയിരിക്കുന്നത് ടൂറിസം വകുപ്പാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സി ടി അഹമ്മദാലിയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഈ വിവരങ്ങള്‍ സഭയെ അറിയിച്ചത്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.