ന്യൂദല്‍ഹി: സംസ്ഥാനത്ത് കരാര്‍ കൃഷി നടപ്പിലാക്കണമെന്നു കേന്ദ്രമന്ത്രി ശരത് പവാറിനോട് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ആവശ്യപ്പെട്ടു. സ്വാശ്രയ-വനിതാ സംഘങ്ങളെ കരാര്‍ കൃഷി നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തണം. ഓരോ ജില്ലയിലെയും ഓരോ പഞ്ചായത്തിനെ ഇതിനായി നബാര്‍ഡ് ദത്തെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകള്‍ക്കായി 320 കോടി രൂപ അധികമായി അനുവദിക്കണം. ഇടുക്കിയെ ക്ഷീരജില്ലയായി പ്രഖ്യാപിക്കണം. അതിനായി 450 കോടി രൂപയുടെ പദ്ധതി നടപ്പാക്കണം. കുട്ടനാട് പാക്കേജിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിമാരായ മുകള്‍ വാസ്‌നിക്ക്, കെ.വി തോമസ് എന്നിവരുമായും മന്ത്രിമാരുടെ സംഘം കൂടിക്കാഴ്ച നടത്തി.