pk-abdurrabbതിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്ത് വിട്ടു. ഒന്നാം റാങ്ക് മലപ്പുറം ജില്ലയിലെ വി.ഇര്‍ഫാന് ലഭിച്ചു. കൊല്ലം ജില്ലയിലെ ഷമീമിനാണ് രണ്ടാം റാങ്ക്, എറണാകുളം ജില്ലയിവെ പെരുമ്പാവൂര്‍ സ്വദേശി അഷിതക്കാണ് മൂന്നാം റാങ്ക്.

കൊല്ലം ജില്ലയിലെ അരുണ്‍ എസ് നായര്‍ക്കാണ് നാലാം റാങ്ക്. അഞ്ചാം റാങ്ക് കോട്ടയം ജില്ലയിലെ രമ്യ എസിന് ലഭിച്ചു. പരീക്ഷയെഴുതിയവരില്‍ 64814 പേര്‍ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്ലസ്ടു പരീക്ഷ പുറത്ത് വന്ന ശേഷമേ എഞ്ചിനീയറിങ് റാങ്ക്‌ലിസ്റ്റ് പുറത്ത് വിടുകയുള്ളൂ. പ്ലസ്ടുവിന്റെ മാര്‍ക്ക് വെയിറ്റേജായി പരിഗണിക്കുന്നത്‌കൊണ്ടാണ് എഞ്ചിനീയറിങ് റാങ്ക്‌ലിസ്റ്റ് പുറത്ത് വിടാതിരിക്കുന്നത്. പരീക്ഷയെഴുതിയതില്‍ 65632 പേര്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടി.

മെഡിക്കലില്‍ എസ്.എസി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി ടി കൃഷ്ണ മോഹന്‍ ഒന്നാം സ്ഥാനം നേടി. കൊല്ലം ജില്ലയിലെ ശ്യമിനാണ് രണ്ടാം സ്ഥാനം. എസ്.ടി വിഭാഗത്തില്‍ വയനാട് സ്വദേശി ഗീതു ദിവാകരനാണ് ഒന്നാം സ്ഥാനം. നേഹക്കാണ് രണ്ടാം സ്ഥാനം.