പനാജി: കുട്ടിയെ തട്ടിയെടുത്ത കേസില്‍ അമേരിക്കന്‍ പോലീസ് അന്വേഷിക്കുന്ന ആള്‍ പനാജിയില്‍ അറസ്റ്റിലായി. മലയാളിയായ രജ്ഞിത് വര്‍ഗീസാണ് അന്‍ജുന പോലീസിന്റെ പിടിയിലായത്. വിചാരണനടപടിക്കായി ഇയാളെ അറസ്റ്റുചെയ്യണണെന്ന് അമേരിക്കന്‍ കൗണ്‍സുലേറ്റ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയില്‍ താമസിച്ചിരുന്നപ്പോള്‍ തന്റെ മകനെ കൂട്ടുകാരി മാര്‍സലെ ഒലേസണില്‍ നിന്നും ബലമായി തട്ടിക്കൊണ്ടുപോയി എന്നാണ് രജ്ഞിത്തിനെതിരേയുള്ള കേസ്. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിയെ ഒലേസണിന്റെ കൂടെ വിടാന്‍ അമേരിക്കന്‍ കോടതി തീരുമാനിച്ചിരുന്നു.

Subscribe Us:

പൊലീസ് അന്വേഷിക്കുന്നതിനു മുമ്പ് രജ്ഞിത് കുട്ടിയുമായി ഗോവയിലേക്ക് കടന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു രജ്ഞിത്തിന്റെ അറസ്റ്റ്. കുട്ടിയെ അമേരിക്കയിലെത്തിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.