ന്യൂദല്‍ഹി: അന്യസംസ്ഥാന ലോട്ടറി ഇടപാടുകള്‍ കേന്ദ്രം അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചുവെന്നും അതെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്നും കേന്ജ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ കത്തിലുള്ളത് അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും കേസില്‍ കേന്ദ്ര അന്വേഷണം ഉണ്ടാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോട്ടറിക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ കത്തിനെക്കുറിച്ച് പാര്‍ട്ടി അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നും ഇന്നലെ പിണറായി വ്യക്തമാക്കിയിരുന്നു.