Categories

വിന്‍ വിന്‍ ഒ­ഴി­കെ­യു­ള്ള കേ­രള ലോ­ട്ട­റി­കള്‍ റ­ദ്ദാ­ക്കി

തി­രു­വ­ന­ന്ത­പു­രം: വിന്‍ വി­ന്‍ ലോട്ട­റി ഒ­ഴി­കെ­യു­ള്ള എല്ലാ കേരള ലോ­ട്ട­റി­കളും നിര്‍­ത്ത­ലാ­ക്കാന്‍ സര്‍­ക്കാര്‍ തീ­രു­മാനം. ഇ­തു സം­ബ­ന്ധി­ച്ച് ധ­ന­മന്ത്രി ലോട്ട­റി ഡ­യ­ര­ക്ടര്‍­ക്ക് നിര്‍­ദേ­ശം നല്‍കി. ഇ­ന്ന് ഉച്ച­ക്ക് ന­ട­ക്കേ­ണ്ട പെ­രി­യാര്‍ ലോ­ട്ട­റി­യു­ടെ ന­റു­ക്കെ­ടു­പ്പ് നിര്‍­ത്തി­വെ­ക്കാനും നിര്‍­ദേ­ശി­ച്ചി­ട്ടു­ണ്ട്.

ഒരു ലോ­ട്ട­റി­­ക്ക് ആ­ഴ്­ച­യില്‍ ഒ­രു ന­റു­ക്കെ­ടു­പ്പ് മാ­ത്ര­മേ പാ­ടു­ള്ളൂ­വെന്ന ഹൈ­ക്കോ­ട­തി ഉ­ത്ത­ര­വി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് സര്‍­ക്കാര്‍ ന­ട­പ­ടി. അ­ന്യ സം­സാസ്ഥാന ലോ­ട്ട­റി­ക­ളെ­പ്പോ­ലെ ത­ന്നെ കേ­രള ലോ­ട്ട­റി­കളും പ­ല പേ­രു­ക­ളി­ലാ­യി­രു­ന്നു പു­റ­ത്തി­റ­ങ്ങി­യി­രു­ന്നത്. പെ­രി­യാര്‍, മാ­വേലി, ക­ന­ക­ധാ­ര, വിന്‍ വിന്‍ തു­ടങ്ങി­യ പേ­രു­ക­ളി­ലാ­യി­രുന്നു ഈ ലോ­ട്ട­റി­കള്‍ പു­റ­ത്തി­റ­ങ്ങി­യി­രു­ന്ന­ത്.

ഇ­തില്‍ ബം­ബര്‍ സ­മ്മാ­ന­മാ­യി ഏ­റ്റ­വും കൂ­ടു­തല്‍ തു­ക നല്‍­കു­ന്ന വിന്‍ വിന്‍ മാത്രം നി­ല­നിര്‍­ത്തി മ­റ്റെല്ലാം റ­ദ്ദാ­ക്കാ­നാ­ണ് സര്‍­ക്കാര്‍ തീ­രു­മാ­നി­ച്ച­ത്. മ­റ്റു ലോ­ട്ട­റി­കള്‍ എ­ടു­ത്ത­വര്‍­ക്ക് പ­ണം തി­രി­ച്ചു നല്‍­കു­കയോ വിന്‍ വിന്‍ ലോട്ട­റി വാ­ങ്ങു­കയോ ചെ­യ്യാ­മെന്നും സര്‍­ക്കാര്‍ നിര്‍­ദേ­ശി­ച്ചി­ട്ടുണ്ട്.

ചൊ­വ്വാ­ഴ്­ച വൈകി­ട്ട്­ ലോട്ടറി­ ഡയറക്­ടര്‍­ ഇതു­ സം­ബന്ധി­ച്ച്­ ഉത്തരവി­റക്കും.­ ലോ­ട്ടറി­ തൊ­ഴി­ലാ­ളി­കളു­ടെ പ്രശ്‌­നം­ പരി­ഹരി­ക്കാന്‍­ ക്ഷേമനി­ധി­ ബോര്‍­ഡു­മാ­യി­ ചര്‍­ച്ച ന­ട­ത്തു­മെ­ന്ന് ധ­ന­മ­ന്ത്രി പറഞ്ഞു.­

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.