തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒമ്പത് ജില്ലകളില്‍ എല്‍.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്ന് സി.പി.ഐ.എം സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. മലപ്പുറം,കോട്ടയം, പത്തനംതിട്ട ജില്ലകള്‍ മുന്നണിക്ക് ലഭിക്കില്ല. കാസര്‍കോഡും വയനാടും മുന്നണിക്ക് കടുത്ത മത്സരം നേരിടേണ്ടി വരും.

അഞ്ചില്‍ നാല് കോര്‍പറേഷനുകളും മുന്നണിക്ക് ലഭിക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഡി.ഐ.സിയുടെ പിന്തുണ സഹായം ചെയ്തുവെന്നും ഭൂരിപക്ഷം പഞ്ചായത്തുകളും പിടിക്കാന്‍ ഇത് മുന്നണിയെ സഹായിച്ചുവെന്നു സെക്രട്ടേറിയേറ്റ് വിലയിരുത്തി.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണിപ്പോഴത്തെ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ 75 നിയമസഭാ മണ്ഡലങ്ങളിലും മുന്നണിക്ക് നേട്ടമുണ്ടാക്കാനാകുമെന്നും ഇത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി വിജയിക്കുന്നതിന്റെ സൂചനയായി കണക്കാക്കാമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.