Categories

മദ്യശാലകള്‍: തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികാരത്തില്‍ അവ്യക്തത

തി­രു­വ­ന­ന്ത­പുരം: മ­ദ്യ­ശാ­ല­കള്‍ അ­നു­വ­ദി­ക്കാ­നു­ള്ള ത­ദ്ദേ­ശ­സ്ഥാ­പ­ന­ങ്ങ­ളു­ടെ അ­ധി­കാ­രം പു­ന­സ്ഥാ­പി­ക്കാ­നു­ള്ള എ­ക്‌­സൈ­സ് വ­കു­പ്പ് തീ­രു­മാ­ന­ത്തില്‍ അ­വ്യ­ക്ത­ത­. നി­യ­മ­നിര്‍­മ്മാ­ണമോ ഓ­ഡിനന്‍സോ ആ­ണ് അ­ധി­കാ­രം പു­ന­സ്ഥാ­പി­ക്കാന്‍ വേ­ണ്ടത്. അല്ലാ­തെ ര­ണ്ട് വ­കു­പ്പു­കള്‍ ചേര്‍­ന്ന് തീ­രു­മാ­നി­ക്കു­കയും അ­തില്‍ നി­ന്ന് ത­ദ്ദേ­ശ­വ­കു­പ്പുക­ളെ മാ­റ്റി­നി­ര്‍­ത്തു­കയും ചെ­യ്­ത ന­ടപ­ടി സം­ശ­യാ­സ്­പ­ദ­മാണ്.

1994 ലെ നി­യ­മ­ത്തില്‍ നല്‍കി­യ ത­ദ്ദേ­ശ­സ്ഥാ­പ­ന­ങ്ങ­ളു­ടെ അ­ധി­കാരം 1999 ല്‍ നി­യ­മ­ഭേ­ദഗ­തി വ­ഴി­യാ­ണ് എ­ടു­ത്തു­മാ­റ്റി­യ­ത്. ഇ­ത് പു­ന­സ്ഥാ­പി­ക്കാന്‍ നി­യമ­സ­ഭ പുതി­യ നിയ­മം നിര്‍­മ്മി­ക്കു­കയോ ഓ­ഡി­നന്‍­സ് ഇ­റ­ക്കു­കയോ വേണം. ഇ­തി­ന് മു­ഖ്യ­മ­ന്ത്രി മുന്ന­ണി ത­ല­ത്തില്‍ തീ­രു­മാ­നം ഉ­ണ്ടാ­കേ­ണ്ട­താ­യു­ണ്ട്. എ­ന്നാല്‍ ഇ­തി­നൊ­ക്കെ പ­ക­ര­മാ­യി ഇ­പ്പോള്‍ നി­യ­മഉ­ദ്യോ­ഗ­സ്ഥര്‍ ചേര്‍­ന്നാ­ണ് തീ­രു­മാ­നം എ­ടു­ത്തി­രി­ക്കു­ന്നത്. നിയ­മം നി­ര്­മ്മി­ക്കു­കയും അ­ത് ന­ട­പ്പാ­ക്കു­കയും ചെ­യ്യേണ്ട­ത് പ­ഞ്ചായ­ത്ത് ന­ഗ­ര­സ­ഭാ­വ­കു­പ്പു­ക­ളാണ്. ഇ­വര്‍ തീ­രു­മാ­നി­ക്കാ­തെ അ­ധി­കാ­രം പു­ന­സ്ഥാ­പി­ക്കാന്‍ ക­ഴി­യില്ല. എ­ന്നാല്‍ പു­ന­സ്ഥാ­പ­ന­തീ­രു­മാ­ന­മെ­ടു­ക്കാ­നുള്ള യോ­ഗ­ത്തില്‍ പ­ങ്കെ­ടു­ത്തില്ല.

തീ­രു­മാ­നം ഉ­ടന്‍ ന­ട­പ്പാ­ക്ക­ണ­മെ­ങ്കില്‍ സര്‍­ക്കാര്‍ ഓ­ഡി­നന്‍­സ് ഇ­റ­ക്കു­ക­യാ­യി­രു­ന്നു വേ­ണ്ടത്. അ­തി­നാ­യി മ­ന്ത്രി­സഭാ­യോ­ഗം വി­ളി­ക്കേ­ണ്ടി­യി­രുന്നു. എ­ന്നാല്‍ അ­തൊന്നും ചെ­യ്യാ­തെ എക്‌­സൈ­സ് മ­ന്ത്രി­യാ­ണ് ത­ദ്ദേ­ശ­അ­ധി­കാ­രം പു­ന­സ്ഥാ­പി­ക്കാന്‍ വ­കു­പ്പു­ത­ല തീ­രു­മാ­ന­മെ­ടു­ത്തത്. എ­ന്നാല്‍ ഇതി­നോ­ടൊപ്പം ഓ­ഡി­നന്‍­സും ഇ­റ­ക്കി­യില്ല. ഇങ്ങ­നെ ചെ­യ്യാ­തി­രുന്ന­ത് ഈ തീ­രു­മാ­ന­ത്തില്‍ സം­ശ­യ­മു­ള­വാ­ക്കു­ന്നുണ്ട്.
മ­ദ്യ­ന­യ­ത്തി­ന്റെ പേ­രില്‍ യു.ഡി.എ­ഫി­ന­കത്തും പു­റ­ത്തും ഉ­ണ്ടാ­യ എ­തിര്‍­പ്പുക­ളെ ഈ തീ­രു­മാ­നം വ­ഴി ത­ണു­പ്പി­ക്കാ­നാ­കും. ത­ദ്ദേ­ശ­നി­യ­മ­ത്തില്‍ റ­ദ്ദാക്കി­യ വ­കു­പ്പു­കള്‍ പു­ന­സ്ഥാ­പി­ച്ചാലും പ­ഞ്ചായ­ത്ത് ന­ഗ­ര­സ­ഭ­കള്‍­ക്ക് അ­ത് വിനി­യോ­ഗി­ക്ക­ണ­മെ­ങ്കില്‍ അ­ബ്­കാ­രി നി­യ­മ­ത്തില്‍ മാ­റ്റം വ­രു­ത്തണം. ഈ അ­ധി­കാ­ര­ത്തി­ന് വി­രു­ദ്ധമാ­യ രീ­തി­യി­ലു­ള്ള വ്യ­വ­സ്ഥ­ക­ളാ­ണ് അ­ബ്­ക്കാ­രി നി­യ­മ­ത്തി­ലു­ള്ള­ത്. ഈ വൈ­രുദ്ധ്യം പ­രി­ഹ­രി­ക്കാ­ന്‍ ന­ട­പ­ടി­യെ­ടു­ക്കേ­ണ്ട­ത് എക്‌­സൈ­സ് വ­കു­പ്പാണ്. അ­തി­ന് ശ്ര­മി­ക്കാ­തെ­യാ­ണ് ത­ദ്ദേ­ശ­നി­യ­മ­ത്തി­ലെ റ­ദ്ദാക്കി­യ വ്യ­വ­സ്ഥ­കള്‍ പു­ന­സ്ഥാ­പി­ക്കാന്‍ തീ­രു­മാ­നി­ച്ചത്.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.