എഡിറ്റര്‍
എഡിറ്റര്‍
റെയില്‍വെ ബജറ്റ് നിരാശാജനകമെന്ന് ഉമ്മന്‍ ചാണ്ടി; മുഖമടച്ചുള്ള പ്രഹരമെന്ന് വി.എസ്
എഡിറ്റര്‍
Wednesday 14th March 2012 3:50pm

തിരുവനന്തപുരം: റെയില്‍വെ ബജറ്റ് നിരാശാജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളം പ്രതീക്ഷിച്ചതൊന്നും ബജറ്റില്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, റെയില്‍വെ ബജറ്റ് പ്രതീക്ഷാ നിര്‍ഭരമാണെന്ന് പി.ടി തോമസ് എം.പി പറഞ്ഞു. ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കാത്തത് ആശ്വാസജനകമാണെന്നും പി.ടി തോമസ് പ്രതികിരിച്ചു.

അതേസമയം, ഇന്ന് അവതരിപ്പിച്ച് റെയില്‍വെ ബജറ്റ് ജനവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തങ്ങളെ ജയിപ്പിച്ചാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പു സമയത്തെ യു.ഡി.എഫിന്റെ അവകാശവാദം. വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം മുഖമടച്ചുള്ള പ്രഹരമേറ്റതു പോലെയാണ് റെയില്‍വേ ബജറ്റ്. ബജറ്റിനോടുള്ള ജനങ്ങളുടെ പ്രതികരണം പിറവം തെരഞ്ഞടുപ്പില്‍ ഉണ്ടാകുമെന്നും വി.എസ് പറഞ്ഞു.

സംസ്ഥാനത്തിന്റെ സമീപ ചരിത്രത്തില്‍ ഉണ്ടാകാത്ത അവഗണനയാണ് റെയില്‍വെ ബജറ്റില്‍ ഉണ്ടായിരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ഓ. രാജഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തിനു വേണ്ടി സമ്മര്‍ദം ചെലുത്തുന്നതിനെക്കാള്‍ പിറവത്തു തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണു കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ ശ്രദ്ധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Malayalam news

Kerala news in English 

Advertisement