എഡിറ്റര്‍
എഡിറ്റര്‍
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമവും ഭൂവിനിയോഗ ഉത്തരവും അട്ടിമറിക്കുന്നു
എഡിറ്റര്‍
Friday 26th October 2012 12:32pm

വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും കൃഷിഭൂമി കൃഷിയേതര ആവശ്യങ്ങള്‍ക്ക് മാറ്റുന്നതിനും തടസ്സമായി നില്‍ക്കുന്നത് 1967 മുതല്‍ നിലവിലുള്ള ഭൂവിനിയോഗ ഉത്തരവ്. നെല്‍വയല്‍ സംരക്ഷണ നിയമം വന്നിട്ടും ഭൂവിനിയോഗ ഉത്തരവിന്റെ ബലത്തിലാണ് സര്‍ക്കാര്‍ നികത്തലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷയായിരുന്നു ഭൂവിനിയോഗ ഉത്തരവിന്റെ ഉദ്ദേശം. പുതിയ ബില്ലിലെ 27 ആം വകുപ്പ് പ്രകാരം ഭൂവിനിയൊ ഉത്തരവ് റദ്ദാക്കപ്പെടും.

Kerala Land Utilisation Bill

ഹരീഷ് വാസുദേവന്‍

കോഴിക്കോട്: ഭൂവിനിയോഗ ബില്ലെന്ന പേരില്‍ 2002 ല്‍ അവതരിപ്പിച്ച ഒരു നിയമം പൊടിതട്ടിയെടുത്തു കൊണ്ടുവന്നിരിക്കുന്നു യു.ഡി.എഫ് സര്‍ക്കാര്‍. ലക്ഷ്യം പഴയതുതന്നെയാണ് നെല്‍വയല്‍ സംരക്ഷണ നിയമം അട്ടിമറിക്കുക. ഒപ്പം വയലുകള്‍ നികത്താന്‍ ഇപ്പോള്‍ വിലങ്ങുതടിയായ ഭൂവിനിയോഗ ഉത്തരവ് (ലാന്‍ഡ് യൂട്ടിലൈസേഷന്‍ ഓര്‍ഡര്‍ ) റദ്ദാക്കുക.

വയലുകള്‍ യഥേഷ്ടം നികത്താനുള്ള വ്യവസ്ഥകളോട് കൂടിയാണ് പുതിയ ഭൂവിനിയോഗ നിയമം സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭൂവിനിയോഗ കരടു ബില്ലില്‍ അതതു വകുപ്പുകളുടെ അഭിപ്രായം ഉടനടി അറിയിക്കാന്‍ ആവശ്യപ്പെട്ടു നിയമവകുപ്പ് സെക്രട്ടറി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്ത് നല്‍കിക്കഴിഞ്ഞു. ഇതോടെ മിക്ക വയലുകളും നികത്താനുള്ള ഭൂമാഫിയയുടെ നീക്കത്തിന് നിയമത്തിന്റെ അംഗീകാരമാകും. വ്യവസായ വകുപ്പിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നത്. ഇത് മുന്നില്‍ക്കണ്ട് ഏക്കര്‍ കണക്കിന് വയലുകലാണ് ചില ഭൂമാഫിയ സംഘങ്ങള്‍ വടക്കന്‍ കേരളത്തില്‍ വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Ads By Google

വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും കൃഷിഭൂമി കൃഷിയേതര ആവശ്യങ്ങള്‍ക്ക് മാറ്റുന്നതിനും തടസ്സമായി നില്‍ക്കുന്നത് 1967 മുതല്‍ നിലവിലുള്ള ഭൂവിനിയോഗ ഉത്തരവ്. നെല്‍വയല്‍ സംരക്ഷണ നിയമം വന്നിട്ടും ഭൂവിനിയോഗ ഉത്തരവിന്റെ ബലത്തിലാണ് സര്‍ക്കാര്‍ നികത്തലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷയായിരുന്നു ഭൂവിനിയോഗ ഉത്തരവിന്റെ ഉദ്ദേശം. പുതിയ ബില്ലിലെ 27 ആം വകുപ്പ് പ്രകാരം ഭൂവിനിയൊ ഉത്തരവ് റദ്ദാക്കപ്പെടും.

നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം വയലുകള്‍ നികത്തുന്നതിനു നിയന്ത്രണം ഉണ്ടെങ്കിലും പുതിയ നിയമത്തിലെ ‘പഞ്ചായത്തുകള്‍ക്ക് ഭൂവിനിയോഗം തീരുമാനിക്കാ’മെന്ന വ്യവസ്ഥയുടെ മറവില്‍ വയലുകള്‍ വ്യാപകമായി നികത്താനാകും. മാത്രമല്ല, 28 ആം വകുപ്പ് പ്രകാരം, പ്രസ്തുത നിയമത്തിലെ മാര്‍ഗ്ഗരേഖ പുറത്തു വരുന്നതുവരെ നിലങ്ങള്‍ നികത്താനുള്ള അനുമതി നല്‍കാന്‍ ജില്ലാ വികസന സമിതികളുടെ സെക്രട്ടറിമാര്‍ക്ക് ഉണ്ടാകും.

അനധികൃതമായ വയല്‍ നികത്തലുകള്‍ക്ക് ശിക്ഷയായി പരമാവധി 10,000 രൂപ പിഴയോ ആറു മാസം തടവോ ആണ് ബില്ലിലെ വ്യവസ്ഥ. ഇതോടെ പിഴയടച്ചാല്‍ ആര്‍ക്കും നിലം നികത്താമെന്നുള്ള അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്.

വയലുകള്‍ നികത്താന്‍ തടസമാകുന്ന നിയമങ്ങള്‍ റദ്ദാക്കാന്‍ കൊണ്ടുപിടിച്ച ശ്രമമാണ് വ്യവസായ വകുപ്പ് കുറച്ചു കാലമായി നടത്തുന്നത്. എന്നാല്‍, വന്യൂ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന്! കഴിഞ്ഞ മാസം ക്യാബിനറ്റില്‍ ഇതെല്ലാം നിഷ്ഫലമായി. പുതിയ നിയമത്തിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ഇതാണ്. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കുന്നതും ഭക്ഷ്യ സുരക്ഷ തകര്‍ക്കുന്നതുമായ നീക്കമാണ് സര്‍ക്കാര്‍ പുതിയ നിയമത്തിലൂടെ നടപ്പാക്കുന്നത്.

 

Land Utilisation Bill Kerala

Advertisement