തിരുവനന്തപുരം: കേരളകൗമുദി മാനേജിംഗ് ഡയറക്ടര്‍ എം എസ് ശ്രീനിവാസന്‍ (65) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കേരളകൗമുദി സ്ഥാപകപത്രാധിപര്‍ കെ സുകുമാരന്റേയും മാധവി സുകുമാരന്റേയും മകനാണ്.