Categories

കശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസിന് പാക് ബന്ധമെന്ന് സൂചന

കൊച്ചി: കേരളത്തില്‍ നിന്നുമുള്ള യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന സംഭവത്തിന് പാക്കിസ്താന്‍ ബന്ധമുണ്ടെന്ന് സൂചന. പാക് പൗരനായ വാലി എന്ന അബ്ദുള്‍ റഹ്മാനാണ് കേരളത്തില്‍ നിന്നുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ മുന്‍കൈയ്യെടുത്തതെന്ന് എന്‍ ഐ എ ഓപ്പറേഷന്‍സ് മേധാവി ലോകനാഥ് ബെഹ്‌റ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

മലയാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസിന് പാക്ബന്ധമുണ്ടെന്നത് അതീവഗൗരവമായാണ് കേന്ദ്രം കാണുന്നത്. വാലി അബ്ദുള്‍ റഹ്മാന്‍ ഹൈദരാബാദില്‍ താമസിച്ച് നൂറുകണക്കിന് മലയാളികളെ റിക്രൂട്ട് ചെയ്തിരുന്നുവെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റിക്രൂട്ട്‌മെന്റ് കേസില്‍ രാജ്യത്തിന് പുറത്തുപോയി അന്വേഷണം നടത്തേണ്ടതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുമെന്നും ബഹ്‌റ പറഞ്ഞു.

കളമശേരി ബസ് കത്തിക്കല്‍, ബിനാനിപുരം സിമിയോഗം എന്നീ കേസുകളില്‍ കുറ്റപത്രം ഉടനേ സമര്‍പ്പിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യംചെയ്തതില്‍ നിരവധി വിവരങ്ങള്‍ ലഭിച്ചുവെന്നും ലോകനാഥ് ബെഹ്‌റ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.