എഡിറ്റര്‍
എഡിറ്റര്‍
തടവറകളില്‍ല്‍ നിന്ന് ഇനി ഇന്ധനവും; സംസ്ഥാനത്തെ ജയിലുകളില്‍ പെട്രോള്‍ പമ്പ് തുടങ്ങുന്നു
എഡിറ്റര്‍
Wednesday 5th July 2017 10:22am

 

കണ്ണൂര്‍: ചപ്പാത്തിയ്ക്കും ബ്യൂട്ടി പാര്‍ലറിനും പുറമെ ജയിലുകളില്‍ നിന്ന് ഇനി ഇന്ധനവും ലഭിക്കും. സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും ചീമേനിയിലെ തുറന്ന ജയിലിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നാണ് ജയില്‍വകുപ്പ് പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നത്.

ഇക്കാര്യം സംബന്ധിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ജയില്‍ വകുപ്പും സംബന്ധിച്ച് ധാരണയില്‍ എത്തിയിട്ടുണ്ട്. ജയിലുകളിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ലഭിക്കുന്ന ലാഭം ജയിലിലെ തന്നെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.


Also Read: ബീഫ് എന്ന് സംശയം; ഇറച്ചി കൊണ്ടുപോകുന്നതിനിടെ മുംബൈ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു


കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ജയിലുകളുടേയും ചീമേനിയിലെ തുറന്ന ജയിലിന്റേയും പക്കലുള്ള സ്ഥലത്താണ് പമ്പുകള്‍ തുടങ്ങുക. പമ്പുകളുടെ നടത്തിപ്പ് പൂര്‍ണ്ണമായും തടവുകാരായിരിക്കും.

ആന്ധ്രപ്രദേശിലെ ജയിലുകളുടെ സമീപം ജയില്‍ വകത പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് കേരളവും മാതൃകയാക്കാനൊരുങ്ങുന്നത്. ആന്ധ്രയിലെ ഈ പദ്ധതി വന്‍ വിജയമായതിനെ തുടര്‍ന്നാണ് കേരളത്തിലും പദ്ധതി നടപ്പാക്കുന്നത്.

 

Advertisement