തിരുവനന്തപുരം: ഐ ടി മേഖലയിലെ സേവന വേതന വ്യവസ്­ഥകള്‍ സംബന്ധിച്ച പ്രശ്‌­നങ്ങള്‍ പരിഹരിക്കു­ന്ന­തി­നായി ഐ ടി എംപ്ലോയീസ്­ ബില്‍ 2009 സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന്­ തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍.

മന്ത്രി നിയ­മ­സ­ഭ­യെ അ­റി­യി­ച്ച­താ­ണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്­ ഐ ടി മേഖലയിലെ പ്രശ്‌­നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്­ഥാനത്തിലാണ്­ ബില്‍ കൊണ്ടുവരുന്നതെന്നും മന്ത്രി അറിയിച്ചു.