കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കൊച്ചിയില്‍ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഇസ്‌ലാമിക ബാങ്കിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈക്കോടതി സ്റ്റേ. മുന്‍കേന്ദ്ര നിയമ മന്ത്രിയും ജനതാ പാര്‍ട്ടി നേതാവുമായ സുബ്രഹ്മണ്യം സ്വാമി നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ്. കേസില്‍ കേന്ദ്ര സര്‍ക്കാരിനേയും റിസര്‍വ്വ് ബാങ്കിനേയും കക്ഷി ചേര്‍ക്കും.

കേരള സ്‌റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലാണ് കേരളത്തില്‍ ഇസ്ലാമിക് ബാങ്ക് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നത്. ശരിഅത്ത് നിയമം അനുവദിക്കുന്ന ധനകാര്യ സേവനങ്ങള്‍ ബാങ്കില്‍ നിന്ന് ലഭ്യമാക്കാനായിരുന്നു തീരുമാനം. 500 കോടി രൂപയുടെ അംഗീകൃത മൂലധനവുമായി ആരംഭിക്കുന്ന കമ്പനിയില്‍ 11 ശതമാനം ഓഹരി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനായിരിക്കും.