എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ മുസ്‌ലിം തീവ്രവാദം വര്‍ധിച്ച് വരികയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍
എഡിറ്റര്‍
Sunday 7th October 2012 12:00pm

കൊച്ചി: കേരളത്തില്‍ മുസ്‌ലിം തീവ്രവാദം വര്‍ധിച്ച് വരികയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇത് ഹിന്ദു തീവ്രവാദത്തിന് വഴി തെളിയിക്കുമെന്നും അങ്ങനെ കേരളം കലാപഭൂമിയായി മാറുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Ads By Google

തീവ്രവാദം വളരാതിരിക്കാന്‍ സര്‍ക്കാരാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ശ്രദ്ധയില്ല. കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം തകര്‍ത്ത് വിഘടിപ്പിച്ച് ഭരിക്കാനാണ് നീക്കമെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പിന്നീട് തെളിഞ്ഞു. ഒരു പാര്‍ട്ടിയുടെ തെറ്റ് ചൂണ്ടിക്കാട്ടാന്‍ മറ്റൊരു പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Advertisement