എഡിറ്റര്‍
എഡിറ്റര്‍
കേരളം ഭൂമാഫിയയുടെ പിടിയില്‍: രമേശ് ചെന്നിത്തല
എഡിറ്റര്‍
Thursday 9th January 2014 7:33pm

chennithala222

ന്യൂദല്‍ഹി: കേരളം ഭൂമാഫിയയുടെ കയ്യിലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരും ഇതിന്റെ ഭാഗമാണെന്ന് ചെന്നിത്തല പറഞ്ഞു.

ഭൂമി വാങ്ങുന്നത് നിയന്ത്രിക്കാന്‍ നടപടിയുണ്ടാവണം. അതിന് നിയമമുണ്ടാവണം. ആരാണ് ഭൂമി വാങ്ങുന്നതെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്- ചെന്നിത്തല പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗവും വിതരണവും തടയാന്‍ കേരള ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് രൂപീകരിക്കാനുള്ള നിര്‍ദേശം കേന്ദ്രത്തിന് സമര്‍പ്പിച്ചതായും മന്ത്രി അറിയിച്ചു.

പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. ഗുണ്ടാ ആക്ടില്‍ ഭേദഗതി വരുത്തും. സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തിനെതിരെ നടപടികള്‍ സ്വീകരിക്കും- ചെന്നിത്തല പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ചെന്നിത്തല.

സംസ്ഥാനത്ത് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി രൂപീകരിയ്ക്കുന്ന നിര്‍ഭയ പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഷിന്‍ഡെ കേരളത്തിലെത്തുമെന്നും മന്ത്രി അറിയിച്ചു.

Advertisement