Categories

ഐ എന്‍ എല്ലിന്റെ ദേശീയനയം കോണ്‍ഗ്രസിന് എതിരല്ല: സലാം

കോഴിക്കോട്: ഐ എന്‍ എല്ലിന്റെ ദേശീയനയം കോണ്‍ഗ്രസിന് എതിരല്ലെന്ന്് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി എം എ സലാം എം എല്‍ എ. ഇടതുമുന്നണിയുമായി ഇനി ബന്ധം സ്ഥാപിക്കില്ലെന്നും സലാം വ്യക്തമാക്കി.

യു ഡി എഫുമായുള്ള ബന്ധം തദ്ദേശതിരഞ്ഞെടുപ്പില്‍ ഗുണമേ ചെയ്തിട്ടുള്ളൂ. എല്‍ ഡി എഫുമായുള്ള ബന്ധം ഉപേക്ഷിച്ചുകഴിഞ്ഞതാണ്. ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ലെന്നും സലാം പറഞ്ഞു.

ഐ എന്‍ എല്ലിന്റെ ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗം നാളെ നടക്കാനിരിക്കെയാണ് സലാം തന്റെ നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി ബാന്ധവമുണ്ടാക്കിയതിനെതിരേ പാര്‍ട്ടി ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ രംഗത്തെത്തിയിരുന്നു.

ഐ എന്‍ എല്ലും യു ഡി എഫു തമ്മില്‍ കേരളത്തിലുണ്ടാക്കിയ സഖ്യം ദേശീനയത്തിന് വിരുദ്ധമാണെും ഇത് പുനപരിശോധിക്കുമെന്നുമായിരുന്നു സുലൈമാന്‍ വ്യക്തമാക്കിയത്.

Tagged with:

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.