ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉടന്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ പുതിയ ഹരജി നല്‍കി. ജലനിരപ്പ് 120 അടിയായി കുറയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കണം, തമിഴ്‌നാട് ഇതിനു തയാറായില്ലെങ്കില്‍ കേരളത്തിലെ ഡാം സുരക്ഷാ അതോറിറ്റിക്കു ജലനിരപ്പ് കുറയ്ക്കാന്‍ അനുമതി നല്‍കണം എന്നീ ആവശ്യങ്ങളാണു കേരളം ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ രണ്ടു മാസത്തിനിടെയുണ്ടായ ചെറു ഭൂകമ്പങ്ങള്‍ അണക്കെട്ടിന് കാര്യമായ ബലക്ഷയം ഉണ്ടാക്കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ബോധിപ്പിക്കുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ ഭൂചലനങ്ങളുണ്ടായ തീയ്യതികളും തീവ്രതയും അണക്കെട്ടിന്റെ പരിസരത്ത് ഉണ്ടായ മഴയുടെ അളവും ഹരജിയിലൂടെ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

Malayalam News
Kerala News in English