എഡിറ്റര്‍
എഡിറ്റര്‍
എടാ പോടാ വിളി വേണ്ട; പൊലീസുകാര്‍ പൊതുജനത്തെ ‘സര്‍’ എന്നു വിളിക്കണം: മനുഷ്യാവകാശ കമ്മീഷന്‍
എഡിറ്റര്‍
Wednesday 23rd August 2017 8:13am

 

കോഴിക്കോട്: പൊലീസുകാര്‍ പൊതുജനങ്ങളെ ‘സര്‍’, ‘മാഡം’ എന്നു വിളിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി. അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് ഇത്തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.


Also read ആശുപത്രി അടച്ചിട്ടു; ദളിത് യുവതി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രസവിച്ചു


ഈ നിര്‍ദേശം രേഖാമൂലം സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ പൊതുജനങ്ങളോടും പരാതി നല്‍കാനെത്തുന്നവരോടും വളരെ മോശമായാണ് പെരുമാറുന്നത്. ഇത്തരത്തിലുള്ള പരാതികളാണ് കമ്മീഷന് കിട്ടുന്നതിലേറെയും. പരാതിക്കാരെപ്പോലും കുറ്റവാളിയായി ചിത്രീകരിച്ച് പീഡിപ്പിക്കുകയാണ് മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

വിദേശ രാജ്യങ്ങളില്‍ പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറുമ്പോള്‍ ഇവിടെ എടാ, പോടാ വിളികളാണ്. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് സേനയില്‍ ചേരുമ്പോള്‍ തന്നെ പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ ഡി.ജി.പിയോട് നിര്‍ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Dont miss: ‘നെയ്മര്‍ പോണെങ്കില്‍ പോട്ടെ മെസിയ്ക്കും സ്വാരസിനും കൂട്ടായി ഇനി മമ്മൂട്ടിന്‍ഹോയുണ്ട്’; കാല്‍പ്പന്തുകൊണ്ട് കവിത വിരിയിക്കുന്ന മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു


നിലവില്‍ പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് എല്ലാ ജില്ലകളില്‍നിന്നും പരാതി ലഭിക്കുന്നുണ്ട്. ജനമൈത്രി പൊലീസെന്ന് പേരേയുള്ളൂ. പലരുടെയും പെരുമാറ്റം ജനകീയമല്ല. സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യുന്നതിലൂടെ ഒന്നും ആര്‍ക്കും നഷ്ടപ്പെടില്ല. നിയമവും നടപടിയും കര്‍ശനമാക്കാന്‍ ഇത് തടസ്സമല്ലെന്ന് വിദേശരാജ്യങ്ങള്‍ തെളിയിച്ചതാണ്.

കാക്കിയിട്ടവര്‍ക്ക് ശിക്ഷിക്കാന്‍ അധികാരമില്ലെന്ന് പൊലീസുകാര്‍ മനസ്സിലാക്കണം പൊലീസുകാര്‍ക്കെതിരെ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയാല്‍ അവര്‍ക്കെതിരെ കേസെടുക്കുന്ന അവസ്ഥയും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement