Administrator
Administrator
ഹയര്‍സെക്കണ്ടറി ഫലം 20ന്; ചോദ്യപേപ്പര്‍ ചോര്‍ച്ച അന്വേഷിക്കും
Administrator
Monday 9th May 2011 1:34pm

muhammed-haneeshതിരുവനന്തപുരം: ഹയര്‍സെക്കണ്ടറി പരീക്ഷാഫലം മെയ് 2ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് അറിയിച്ചു. പ്ലസ് വണ്‍ പരീക്ഷയിലെ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതായുള്ള ആരോപണം താന്‍ നേരിട്ട് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംശയമുള്ള 100 ഓളം ഉത്തരക്കടലാസുകള്‍ പുനഃപരീശോധനയ്ക്ക് വിധേയമാക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. പ്ലസ് വണ്‍ പരീക്ഷയുടെ പേപ്പര്‍ പരിശോധന പൂര്‍ത്തിയായ ശേഷം സംശയമുള്ള പേപ്പറുകള്‍ മാറ്റിവച്ച് ഒരിക്കല്‍ കൂടി പരിശോധിക്കും. നാലു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കും.

ഇരിങ്ങാലിക്കുടയിലുള്ള ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഉത്തപേപ്പറിലാണ് സമാനമായ രീതിയില്‍ ഉത്തരങ്ങള്‍ കണ്ടത്. ഈ കുട്ടികള്‍ക്ക് എല്ലാവര്‍ക്കുംതന്നെ ഫിസിക്‌സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയമുയര്‍ന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് നിശ്ചയിച്ചയിച്ചിരുന്ന കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്ന ഒരു അധ്യപകന്റെ കോച്ചിംഗ് സെന്ററില്‍ നല്‍കിയിരുന്ന ചോദ്യങ്ങളാണ് ഫിസിക്‌സ് പരീക്ഷയ്ക്ക് തയ്യാറാക്കിയിരുന്നതെന്നും ഈ ചോദ്യങ്ങളാണ് ഇരിങ്ങാലക്കുടയിലെ സ്‌കൂളിന് ചോര്‍ന്ന് കിട്ടിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Advertisement