കൊച്ചി: കോടതിക്കും ജഡ്ജിമാര്‍ക്കുമെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അപകടകരമെന്ന് ഹൈക്കോടതി. അഡ്വക്കേറ്റ് ജനറലിനോട് ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങള്‍ തുടര്‍ന്നാല്‍ അത് കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇത്തരം പരാമര്‍ശങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതും ശരിയല്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന അധിക്ഷേപങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. പൊതുനിരത്തുകളിലെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ച ഹൈക്കോടതി ജഡ്ജിമാരെ സി പി ഐ എം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.