എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലീം ബഹുഭാര്യാത്വം: കേസെടുക്കാന്‍ വകുപ്പില്ലെന്ന് ഹൈക്കോടതി
എഡിറ്റര്‍
Saturday 8th March 2014 8:12am

highcourt-0

കൊച്ചി: മുസ്‌ലീം ഭര്‍ത്താക്കന്മാര്‍ക്കെതിരെ ബഹുഭാര്യാത്വ കുറ്റമാരോപിച്ചു വരുന്ന കേസുകളില്‍ നടപടിയെടുക്കാന്‍ വകുപ്പില്ലെന്ന് ഹൈക്കോടതി.

മുസ്‌ലീം സുമാദായ നിയമപ്രകാരം ഒരു പുരുഷന് നാല് വിവാഹങ്ങള്‍ വരെ കഴിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണനാണ് ഉത്തരവിറക്കിയത്.

മുസ്‌ലീം മത നിയമമനുസരിച്ച് ആദ്യ വിവാഹബന്ധം നിനനില്‍ക്കേ വീണ്ടും വിവാഹം കഴിച്ചതിന്റെ പേരില്‍ കേസെടുക്കാനാവില്ല.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494 വകുപ്പ് പ്രകാരമുള്ള ബഹുഭാര്യാത്വ കുറ്റം മുസ്‌ലീം സമുദായത്തില്‍ പെട്ടവര്‍ക്കെതിരെ നിലനില്‍ക്കില്ല. അവര്‍ക്ക് നാലു വിവാഹം വരെ നിയമപരമായി സാധുവാണ്- കോടതി വ്യക്തമാക്കി.

ബഹുഭാര്യാത്വ കുറ്റത്തില്‍ കേസെടുത്തതിനെതിരെ വള്ളിക്കുന്നം സ്വദേശി ഷെറിന്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്ന കേസ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

മുസ്‌ലീം സമുദായത്തിലെ ബഹുഭാര്യാത്വത്തെ കുറിച്ച് നിയമപരമായ ആശയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം സംബന്ധിച്ച് കോടതി വ്യക്തത വരുത്തിയിരിക്കുന്നത്.

Advertisement