കൊച്ചി: സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി.  സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ മാഫിയകളുടെ പിടിയിലാണ്. സര്‍ക്കാരിനെ കൊണ്ട് രാഷ്ട്രീയക്കാര്‍ക്കും മാഫിയകള്‍ക്കും പണക്കാര്‍ക്കും മാത്രമാണ് ഇപ്പോള്‍ നേട്ടമുണ്ടാക്കുന്നത്. സര്‍ക്കാരിനെ ആരെങ്കിലും പിന്നില്‍ നിന്നും നിയന്ത്രിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. പനിയമം സാധാരണക്കാര്‍ക്കും ജസ്റ്റിസുമാര്‍ക്കും മാത്രം ബാധകം എന്നനിലയിലാണ് കാര്യങ്ങള്‍. കുറച്ചു പണം ഉണ്ടെങ്കില്‍ ഏത് കോടതിവിധിയും മറികടക്കാവുന്ന കാലമാണെന്നും   ജസ്റ്റിസ് സിരിജഗന്‍ പറഞ്ഞു‍.

പോലീസിന് നിയമ ലംഘനം തടയാനാകുന്നില്ലെങ്കില്‍  കോടതിയില്‍ വന്ന് പറയണം. അങ്ങനെയാണെങ്കില്‍ പട്ടാളത്തെ വിളിക്കാന്‍ ഉത്തരവിടാമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു. മലയാറ്റൂരിലെ കോറികള്‍ അടച്ചുപൂട്ടണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനം നടത്തിയത്.