kerala-high-cour-rwകൊച്ചി: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ഹൈക്കോടതി. അഴിമതിക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥത സംശയമുള്ളതായും ജസ്റ്റിസ് എസ്. സിരിജഗന്‍ പറഞ്ഞു.

സസ്‌പെന്‍ഷനിലായിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ വിധി
പറയുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടം വാചകക്കസര്‍ത്തുമാത്രമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹൈക്കോടതി വിലയിരുത്തി. അഴിമതി തടയാന്‍ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.