തിരുവനന്തപുരം: ഉത്സവ സമയങ്ങളില്‍ അമ്പലങ്ങളില്‍ ആനകളുടെ ഉപയോഗം എന്താണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും ഹൈക്കോടതി നോട്ടീസ്. ചട്ടങ്ങള്‍ ലംഘിച്ച് അമ്പലങ്ങളില്‍ ആനകളെ എഴുന്നള്ളിച്ചതിന് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അമ്പലങ്ങളില്‍ ഉത്സവത്തിനിടയില്‍ ആനകള്‍ ഇടയുന്നത് പതിവായിരിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം. ആഴ്ചകള്‍ക്ക് മുമ്പ് കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ആനയിടഞ്ഞ് ഒരു കുട്ടിമരിക്കുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ തൃശൂര്‍ പൂരത്തിനിടയില്‍ ആനയിടഞ്ഞ് 62 പേര്‍ക്ക് പരുക്കേറ്റിരുന്നു.

ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുമ്പോള്‍ ജനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കണമെന്ന് നിയമമുണ്ട്. വലിയ ശബ്ദമുണ്ടാകുന്ന സാഹചര്യങ്ങളില്‍ നിന്നും ആനകളെ ഒഴിവാക്കണമെന്നും നിയമമുണ്ട്.

Malayalam news

Kerala news in English