എഡിറ്റര്‍
എഡിറ്റര്‍
ലുലുവിനായി സര്‍ക്കാറിന്റെ നിയമലംഘനം
എഡിറ്റര്‍
Wednesday 13th November 2013 5:36pm

എറണാകുളത്തെ മുളവ്കാട് വില്ലേജില്‍ ബോള്‍ഗാട്ടി ദ്വീപില്‍ കെട്ടിപൊക്കുവാന്‍ പോകുന്ന ലുലു കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്റര്‍ (പ്രൈ. ലി) ന് വേണ്ടി സര്‍ക്കാര്‍ നിയമങ്ങളില്‍ അനധികൃത ഇളവുകള്‍ നല്‍കി നിയമങ്ങളെ നോക്കുകുത്തികളാക്കുകയാണ്.


lulu

എസ്സേയ്‌സ് /ഡോ. സി.എം ജോയി

dr-cm-joyഇന്ത്യയുടെ തീരദേശ മേഖലയ്ക്ക് 7500 കിലോമീറ്ററിലധികം നീളമുണ്ട്. നമ്മുടെ ജനസംഖ്യയിലെ ഏകദേശം 25 ശതമാനം ജനങ്ങളെയെങ്കിലും തീരരേഖയുടെ അമ്പതു കിലോ മീറ്റര്‍ ചുറ്റളവില്‍ ജീവിക്കുന്നവരാണ്.

ഉപജീവനത്തിനായി നേരിട്ട് കടലിനെ മാത്രം ആശ്രയിക്കുന്ന 10 ദശലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുണ്ട്. തീരദേശ പരിസ്ഥിതിയുടെ പ്രാധാന്യവും, വികസന പ്രവര്‍ത്തനങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും തീരമേഖലാ വ്യവസ്ഥയെ സംരക്ഷിക്കേണ്ട ആവശ്യവും കണക്കിലെടുത്താണ് 1986 ലെ പരിസ്ഥിതി ( സംരക്ഷണം) നിയമത്തിന്‍ കീഴില്‍ തീരദേശ നിയന്ത്രണ മേഖല ( സി.ആര്‍.സെഡ് ) വിജ്ഞാപനം 1991 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചത്.

ഈ വിജ്ഞാപനത്തില്‍ ഇരുപത് വര്‍ഷത്തിന് ശേഷം കാലികമായ മാറ്റങ്ങള്‍ വരുത്തി 2011 ല്‍ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനവും നിലവില്‍ വന്നു. തീരദേശ പരിസ്ഥിതി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനുള്ള വളരെ വ്യക്തമായ നടപടികള്‍ ക്രമങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.

കേരളത്തിലെ കായലുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ കായലുകളിലെ ദ്വീപുകള്‍ക്കായി പ്രത്യേക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 2011 ല്‍ ദ്വീപ് സംരക്ഷണ മേഖല വിജ്ഞാപനവും നിലവിലുണ്ട്.

ഇതുപ്രകാരം വേലിയേറ്റ നിരയില്‍ നിന്നും 50 മീറ്റര്‍ വികസന നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരിക്കണം. ഇവിടെ പുതിയ നിര്‍മ്മിതികള്‍ ഒന്നും പാടുള്ളതല്ല. പ്രാദേശിക മത്സ്യബന്ധന തൊഴിലിലേര്‍പ്പെട്ടിരിക്കുന്നവരുടെ വാസസ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും, അറ്റകുറ്റപണികള്‍ നടത്തുന്നതിനും മത്സ്യബന്ധന തുറമുഖം, മത്സ്യം ഉണക്കുവാനുള്ള തറ, പരമ്പരാഗത മത്സ്യസംസ്‌കരണം, വള്ളങ്ങള്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം, ഐസ് പ്ലാന്‍ുകള്‍, വള്ളങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മാത്രമേ നിര്‍മ്മാണ അനുമതി നല്‍കാനാകൂ.

മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ള മേഖലയാണ്. കായലിലെ ജലനിരപ്പില്‍ നിന്നും ദ്വീപിലെ കരഭൂമിയിലേക്കുള്ള 50 മീറ്റര്‍ പ്രദേശം എന്തെങ്കിലും ഇളവുകള്‍ക്ക് അര്‍ഹത മത്സ്യത്തൊളിലാളികള്‍ക്കും ആശ്രിതര്‍ക്കും മാത്രമാണ്.

തീരദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊളിലാളികള്‍ക്കും മറ്റ് പ്രാദേശിക സമൂഹത്തിനും സുരക്ഷിത ജീവിതമാര്‍ഗം ഉറപ്പാക്കുകയെന്നതാണ് തീരദേശപരിപാലന നിയമത്തിന്റേയും ദ്വീപ് സംരക്ഷണ നിയമത്തിന്റേയും പ്രധാന ഉദ്ദേശ്യം.

തീരദേശം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക, ശാസ്ത്രീയ തത്വങ്ങള്‍ അനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സുസ്ഥിരമായ നിലയില്‍ പുരോഗമിപ്പിക്കുക, ആഗോളതാപനം മൂലം സമദ്രനിരപ്പ് ഉയരുന്നതും തീരദേശങ്ങളില്‍ പ്രകൃത്യാ ഉള്ള തടസ്സങ്ങളും അവയില്‍ നിന്നുള്ള അപകടങ്ങളും കണക്കിലെടുത്തു വേണം വികസന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാന്‍ എന്ന് തീരദേശ പരിപാലന നിയമം നിഷ്‌കര്‍ഷിക്കുന്നു.

ബോള്‍ഗാട്ടി ദ്വീപിന്റെ ഒരു ഭാഗത്താണ് പെരിയാര്‍ നദി. ചിറ്റൂരില്‍ വെച്ച് കൊച്ചി കായലുമായി സന്ധിച്ച പുഴ കായലിലാണ് ഒഴുകിയെത്തുന്നത്. ഈ ഭാഗത്ത് കായലില്‍ ഉണ്ടാകുന്ന ഏതൊരു മലിനീകരണവും പെരിയാറിലോട്ട് വേലിയേറ്റ സമയത്ത് ഒഴുകിയെത്തും. അതുകൊണ്ട് തന്നെ ഈ പ്രദേശം പരിസ്ഥിതി ലോലമാണ്.

ഇതാണ് കൊച്ചിയിലെ ദ്വീപു സമൂഹങ്ങളുടെ വികസന നിയന്ത്രണനിയമ പശ്ചാത്തലം. എറണാകുളത്തെ മുളവ്കാട് വില്ലേജില്‍ ബോള്‍ഗാട്ടി ദ്വീപില്‍ കെട്ടിപൊക്കുവാന്‍ പോകുന്ന ലുലു കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്റര്‍ (പ്രൈ. ലി) ന് വേണ്ടി സര്‍ക്കാര്‍ നിയമങ്ങളില്‍ അനധികൃത ഇളവുകള്‍ നല്‍കി നിയമങ്ങളെ നോക്കുകുത്തികളാക്കുകയാണ്.

m.a-yusufaliബോള്‍ഗാട്ടി ദ്വീപിന്റെ ഒരു ഭാഗത്താണ് പെരിയാര്‍ നദി. ചിറ്റൂരില്‍ വെച്ച് കൊച്ചി കായലുമായി സന്ധിച്ച പുഴ കായലിലാണ് ഒഴുകിയെത്തുന്നത്. ഈ ഭാഗത്ത് കായലില്‍ ഉണ്ടാകുന്ന ഏതൊരു മലിനീകരണവും പെരിയാറിലോട്ട് വേലിയേറ്റ സമയത്ത് ഒഴുകിയെത്തും. അതുകൊണ്ട് തന്നെ ഈ പ്രദേശം പരിസ്ഥിതി ലോലമാണ്.

സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി ഉത്തരവ്( നമ്പര്‍: 105/ പി.എസ് /12/ തീരദേശ പരിപാലന അതോറിറ്റി 10/12/12) പ്രകാരം നിയമിതമായ കമ്മിറ്റി താഴെ പറയുന്ന നിയമലംഘനങ്ങള്‍ ബോള്‍ഗാട്ടി ലുലുവിന് വേണ്ടി നികത്തിയെടുക്കുന്ന ഭൂമി സംബന്ധിച്ച് തീരദേശ പരിപാലന അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി.

നിലവിലെ കായല്‍ പ്രദേശത്ത് നികത്തിയെടുത്ത് കരഭൂമിയാക്കുവാനുള്ള യാതൊരു അധികാരവും പോര്‍ട്ട് ട്രസ്റ്റിനില്ല.

ഗൂഗിള്‍ മാപ്പ് പ്രകാരം 2002 ല്‍ നിര്‍ദിഷ്ട പദ്ധതി പ്രദേശത്തിന്റെ ഭൂരിഭാഗവും വേമ്പനാട്ട് കായലിന്റെ ഭാഗമായി വെള്ളം നിറഞ്ഞ സ്ഥലമായിരുന്നു. ഈ കായല്‍ പ്രദേശം 2005-06 കാലഘട്ടത്തില്‍ അനധികൃതമായി കൊച്ചിന്‍ പോര്‍ട്ട് മണ്ണിട്ട് നികത്തിയെടുത്തതാണ്.

ഇത് തീരദേശ പരിപാലന നിയമപ്രകാരം നിര്‍മ്മാണ പ്രവൃത്തനങ്ങള്‍ അനുവദിക്കാത്ത സി.ആര്‍.സെഡ് ഒന്നില്‍ വരുന്നതാണ്. 2011 ലേയും 1991 ലേയും തീരദേശ പരിപാലന നിയമപ്രകാരം ഇവിടം നികത്തിയെടുത്തത് അനധികൃതമാണ്.

നിയമം അനുശാസിക്കുന്ന കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കായല്‍ നികത്തുന്നതിന് മുമ്പ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വാങ്ങിയിരുന്നില്ല. 2011 ലെ തീരദേശ പരിപാലന നോട്ടിഫിക്കേഷന്‍ പ്രകാരവും വേമ്പനാട്ട് കായല്‍ റാംസാര്‍ കരാര്‍ പ്രകാരവും സംരക്ഷിത മേഖലയാണ്.

ഇവിടം കായല്‍ നികത്തിയെടുക്കാന്‍ പാടില്ലാത്തതാകുന്നു. നിലവിലെ കായല്‍ പ്രദേശത്ത് നികത്തിയെടുത്ത് കരഭൂമിയാക്കുവാനുള്ള യാതൊരു അധികാരവും പോര്‍ട്ട് ട്രസ്റ്റിനില്ല.

പോര്‍ട്ട് ആവശ്യങ്ങള്‍ക്കല്ലാതെ പോര്‍ട്ട് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുവാനും നിയമം നിഷ്‌ക്കര്‍ഷിക്കുന്നില്ല. പദ്ധതിപ്രകാരം 217 മുറികളും ഒരു കണ്‍വെന്‍ഷന്‍ സെന്ററും, 416 അപ്പാര്‍ട്ട്‌മെന്റുകളും 3 വില്ലകളും ഒരു ഷോപ്പിങ് ആര്‍ക്കൈഡ് എന്നിവയാണ് നിര്‍മ്മിക്കാനുദ്ദേശിക്കാനുന്നതെന്ന് കെട്ടിട നിര്‍മ്മാണത്തിനുള്ള ഇളവുകള്‍ക്കായുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഈ നിര്‍മ്മിതികളെല്ലാം പോര്‍ട്ട് ഉപയോഗിനാണെന്നാണ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സ്ഥാപിക്കുവാന്‍ ഒരുങ്ങുന്നത്. അങ്ങിനെയാണെങ്കില്‍ ശ്മശാനവും, ഇറച്ചിവെട്ടുകടയും സ്വര്‍ണക്കടകളും തുണിക്കടകളും എല്ലാം തന്നെ പോര്‍ട്ട് പ്രവൃത്തനങ്ങളാണെന്ന് വ്യാഖ്യനിക്കാമല്ലോ.

അടുത്ത പേജില്‍ തുടരുന്നു

Advertisement