കൊച്ചി: പാമൊലിന്‍ കേസിലെ തുടരന്വേഷണം ആറു ആഴ്ചക്കകം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, പാമൊലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കക്ഷി ചേരുന്നതിനെ ജിജി തോംസണിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.

ആറു ആഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയാണ് കോടതിയെ അറിയിച്ചത്. 6 സാക്ഷികളെ ചോദ്യം ചെയ്തു, ആറു സാക്ഷികളുടെ കൂടി മൊഴിയെടുക്കാനുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.തുടര്‍ന്ന് കേസ് ഈ മാസം 25 ലേക്ക് മാറ്റി.

Subscribe Us:

കേസ് നീണ്ടു പോകുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അഞ്ചാം പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ കോടതിയെ സമീപിച്ചത്.