എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസ്: സി.ബി.ഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാറിന് നിയമോപദേശം
എഡിറ്റര്‍
Thursday 30th January 2014 7:04pm

tp-chandra-sekaran

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസിഫലിയാണ് സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്.

ഒരു കേസിലെ ഗൂഡാലോചന സംബന്ധിച്ച് ഒന്നിലധികം അന്വേഷണങ്ങള്‍ നടത്തുന്നതില്‍ നിയമതടസമില്ലെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ടി.പി വധക്കേസില്‍ കുറ്റവാളികളെന്നു കണ്ടെത്തിയ 12 പ്രതികളില്‍ സി.പി.ഐ.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ട്  എരഞ്ഞിപ്പാലം പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു.

കേസില്‍ സിബിഐ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളില്‍ത്തന്നെ സി.ബി.ഐ അന്വേഷണത്തിന് തടസമില്ലെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസില്‍ വിധി പ്രഖ്യാപനം നടക്കാനിരിക്കുന്നതിനാലാണ് നിയമോപദേശം നല്‍കാന്‍ വൈകിയത്.

ടി.പി വധക്കേസില്‍ ഉന്നതതല ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കെ.കെ രമ നിരാഹാര സമരം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

രമയെ നിരാഹാരം നടത്താനുള്ള സാഹചര്യം ഒരുക്കരുതെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ തുടങ്ങിയവര്‍ പറഞ്ഞിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം എന്നുള്ളത് നിയോമപദേശം ലഭിച്ചതിനു ശേഷം തീരുമാനിക്കുമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയും നേരത്തെ പ്രസ്താവിച്ചിരുന്നു.

Advertisement