തിരുവനന്തപുരം: ബാര്‍ ലൈസന്‍സുകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ ഭാഗമായി പഞ്ചായത്ത്, നഗരപാലിക നിയമത്തിലെ വ്യവസ്ഥകള്‍ പുനഃസ്ഥാപിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ എക്‌സൈസ് മന്ത്രി കെ.ബാബു ഒപ്പുവെച്ചു.

സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതുമുതല്‍ വിവാദത്തിലായിരുന്നു. യു.ഡി.എഫിനകത്തു നിന്നും പുറത്തു നിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് മന്ത്രി കെ. ബാബുവിന്റെ ആവശ്യപ്രകാരം അടിയന്തിരമായി ചേര്‍ന്ന യു.ഡി.എഫ് ഉപസമിതിയും ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

മദ്യം വില്‍ക്കാനുള്ള പുതിയ ഔട്ട് ലെറ്റുകള്‍ അനുവദിക്കേണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു. മദ്യനയത്തില്‍ ഭേദഗതി വരുത്തിയുണ്ടാക്കിയ നടപടികള്‍ 2012 മാര്‍ച്ചിനായിരിക്കും നിലവില്‍ വരികയെന്ന് ഉപസമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Malayalam News
Kerala News in English