എഡിറ്റര്‍
എഡിറ്റര്‍
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജി വെയ്ക്കുമെന്ന് സൂചന
എഡിറ്റര്‍
Tuesday 4th March 2014 5:34pm

nikhil-kumar

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ നിഖില്‍ കുമാര്‍ രാജി വെയ്ക്കുമെന്ന് സൂചന.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് രാജി. ബിഹാറിലെ ഔറംഗാബാദില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാവും നിഖില്‍ കുമാര്‍ മത്സരിക്കുക.

രണ്ട് ദിവസത്തിനകം രാജിവെയ്ക്കുമെന്നാണ് സൂചന.

ഒന്നാം യു.പി.എ ഭരണകാലത്ത് ഔറംഗബാദില്‍ നിന്ന് നിഖില്‍ കുമാര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ദല്‍ഹി പോലീസ് ഉദ്യോഗസ്ഥനായിരുന്ന നിഖില്‍ കുമാര്‍ നാഗാലാന്‍ഡ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദല്‍ഹി പോലീസ് ഉദ്യോഗസ്ഥനായിരുന്ന നിഖില്‍ കുമാര്‍ നാഗാലാന്‍ഡ് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദല്‍ഹി പോലീസ് കമ്മീഷണര്‍, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ് മേധാവി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 23നാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ നിഖില്‍ കുമാര്‍ കേരള ഗവര്‍ണറായി അധികാരമേറ്റത്.

Advertisement