എഡിറ്റര്‍
എഡിറ്റര്‍
പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് സര്‍ക്കാര്‍
എഡിറ്റര്‍
Monday 13th February 2017 4:29pm

bar

കോഴിക്കോട്: പാതയോരത്തെ മദ്യശാലകള്‍ മാറ്റുന്നതില്‍ വ്യക്തത വേണമെന്ന് സര്‍ക്കാര്‍. ദേശിയ പാതയ്ക്ക് സമീപമുള്ള മദ്യശാലകള്‍ മാറ്റുന്നതില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. ബിയര്‍, വൈന്‍, കള്ള് എന്നിവയെ മദ്യമായി കണക്കാക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം അഞ്ച് ഫൈവ് സ്റ്റാര്‍ ബാറുകളേയും ബാധിക്കുമെന്ന് അപേക്ഷയില്‍ പറയുന്നു. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അപേക്ഷയില്‍ പറയുന്നുണ്ട്.

Advertisement