തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്രമാധ്യമരംഗത്തെ മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം കേരളകൗമുദി റിപ്പോര്‍ട്ടര്‍ പി.പി. ജെയിംസിന് ലഭിച്ചു.

മലയാള മനോരമ ഫോട്ടോഗ്രാഫര്‍ സമീര്‍.എ.ഹമീദ് ആണ് മികച്ച ഫോട്ടോഗ്രാഫര്‍. 2010 ഏപ്രില്‍ ആറിന് ‘കൊമ്പു കുത്തിയ വിപത്ത്’ എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മാതൃഭൂമി കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനാണ് മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്‌കാരം നേടിയത്. വികസനോന്‍മുഖ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മാതൃഭൂമിക്ക് ലഭിച്ചു.

ദൃശ്യമാധ്യമങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ജിമ്മി ജെയിംസിനാണ് മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ലഭിച്ചത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ അധികജോലിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം.