Categories

Headlines

തി­ര­ഞ്ഞെ­ടു­പ്പ് ര­ണ്ടു ഘ­ട്ട­മാ­യി ന­ടത്തു­ക പ്രാ­യോ­ഗി­ക­മല്ല: സര്‍­ക്കാര്‍

കൊച്ചി: സം­സ്ഥാനത്തെ തദ്ദേ­ശ തി­ര­ഞ്ഞെ­ടുപ്പ് രണ്ട് ഘട്ടങ്ങ­ളാ­യി നടത്തുക പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. രണ്ട് ഘട്ടമാ­യി തിരഞ്ഞെടുപ്പ് നടത്തിയാല്‍ ആറ് ജില്ലകളിലെ വോട്ടര്‍മാര്‍ രണ്ട് തവണ വോട്ട് രേഖപ്പെടുത്താന്‍ പോ­കേ­ണ്ടിവ­രും. ഇത് ഇരട്ടിച്ചെ­ല­വുണ്ടാ­ക്കു­മെന്നും സര്‍­ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂ­ല­ത്തില്‍ വ്യ­ക്ത­മാക്കി.

തെരഞ്ഞെടുപ്പ് ഫലത്തെയും വോട്ടിംഗ് ശതമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തണ­മെ­ന്നാ­ണ് സര്‍­വ്വ ക­ക്ഷി യോ­ഗ­ത്തി­ലെ തീ­രു­മാനം. ഇതി­നോ­ട് സര്‍­ക്കാ­റി­ന് യോ­ജി­പ്പാണ്.

തിരഞ്ഞെടുപ്പ് മനപ്പൂര്‍വ്വം വൈകിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പഞ്ചായത്തീരാജ് ഭേദഗതിയോടെയാണ് വാര്‍ഡ് പുനസംഘടന വേണ്ടിവന്നത്. ഹൈക്കോടതി വാര്‍ഡ് പുനസംഘടനയില്‍ ഇടപെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

വാര്‍­ഡ് വി­ഭജ­നം ഹൈ­ക്കോട­കി റ­ദ്ദാ­ക്കി­യ­തി­നെ തു­ടര്‍­ന്ന് പു­നര്‍ വി­ഭ­ജ­ന­ത്തി­നാ­യി നാ­ലാഴ്­ച മു­തല്‍ ആ­റാഴ്­ച വ­രെ എ­ടു­ത്തി­ട്ടുണ്ട്. ക­മ്മീ­ഷന്‍ നിര്‍­ദേശ­ങ്ങ­ളൊന്നും ന­ട­പ്പാ­ക്കാ­തി­രു­ന്നി­ട്ടി­ല്ലെന്നും സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ പ­റ­യു­ന്നു.

തി­ര­ഞ്ഞെ­ടു­പ്പ് വൈ­കാന്‍ കാര­ണം സര്‍­ക്കാര്‍ നി­ല­പാ­ട് കാ­ര­ണ­മാ­ണെ­ന്ന് ഇന്ന­ലെ തി­ര­ഞ്ഞെ­ടു­പ്പ് ക­മ്മീ­ഷന്‍ കോ­ട­തി­യില്‍ നല്‍കി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ പ­റ­ഞ്ഞി­രു­ന്നു. നി­ശ്ച­ത തീ­യ­തി­ക്ക് തി­ര­ഞ്ഞെ­ടു­പ്പ് ന­ട­ത്ത­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് സ­മര്‍­പ്പി­ച്ച സ­ത്യ­വാ­ങ്­മൂ­ല­ത്തി­ലാ­ണ് ക­മ്മീ­ഷനും സര്‍­ക്കാറും സ­ത്യ­വാ­ങ്­മൂ­ല­ം നല്‍­കി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ