തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ ലാഭത്തിലാകുമെന്ന് മന്ത്രി എം വിജയകുമാര്‍ നിയമസഭയെ അറിയിച്ചു. കേരളത്തിലെ 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ 12 എണ്ണം മാത്രമാണ് ലാഭത്തിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 35 എണ്ണം ലാഭത്തിലായി. ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ ശേഷിച്ച അഞ്ചെണ്ണം കൂടി ലാഭത്തിലാക്കും. അങ്ങിനെയായല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ മന്ത്രിക്കുവേണ്ടി സഭയില്‍ മറുപടി പറവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സെസ് നിയമത്തെക്കുറിച്ച് സര്‍ക്കാറിന് അഭിപ്രായ വ്യത്യാസമില്ല. സാങ്കേതികമായി ഒരു സെസ് അപേക്ഷ പോലും സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ കെട്ടിക്കിടക്കുന്നില്ല. 15 സെസുകള്‍ കേരളത്തില്‍ നോട്ടിഫൈ ചെയ്തുകഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.