എഡിറ്റര്‍
എഡിറ്റര്‍
ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് ആദ്യ ദേശിയ റെക്കോര്‍ഡ്
എഡിറ്റര്‍
Wednesday 8th January 2014 3:29pm

track

റാഞ്ചി: ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്  ആദ്യ ദേശീയ റെക്കോര്‍ഡ്. എന്‍.പി. സംഗീതയാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ 1.66 മീറ്റര്‍ ചാടി 2006ലെ അജ്ഞന കാട്ടൂണിന്റെ റെക്കോര്‍ഡ് തകര്‍ത്തത്.

ഭരണങ്ങാനം എസ്.ജി.എച്ച്.എസ്.എസ്  വിദ്യാര്‍ത്ഥിനിയാണ് സംഗീത. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കേരളത്തിന്റെ കെ.ആര്‍ ആതിരയാണ് കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം നേടിയത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.യു ചിത്രയും സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ങ് ജംപില്‍  പി.വി സുഹൈലും സ്വര്‍ണ്ണം നേടി. ആദ്യ ദിനം റെക്കോഡ് ഉള്‍പ്പെടെ നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവുമായി കേരളം ശക്തമായ നിലയിലാണ്.

തുടര്‍ച്ചയായ 17ാം കിരീടം ലക്ഷ്യമിട്ടാണ് കേരളം റാഞ്ചിയിലെ മരം കോച്ചുന്ന തണുപ്പില്‍ ട്രാക്കിലേക്കിറങ്ങിയത്. ഏഴ് ഫൈനലുകളാണ് ഇന്ന് നടന്നത്. രണ്ട് സ്വര്‍ണമാണ് ഇന്ന് കേരളം പ്രതീക്ഷിച്ചിരുന്നത്.

കഴിഞ്ഞ തവണ ഇറ്റാവയില്‍ 33 സ്വര്‍ണവും 26 വെള്ളിയും 18 വെങ്കലവുമാണ് കേരളം നേടിയത്. 66 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമാണ് കേരളസംഘത്തിലുള്ളത്.

Advertisement